[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വാലിബന്റെ അങ്കം ഇനി പൊഖ്‌റാനിൽ; മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് എത്തി

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ മാസം പതിനെട്ടിനാണ് ആരംഭിച്ചത്. രാജസ്ഥാനിലെ ജയ് സാൽമീറിലാണ് ഇതിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ഇതിന്റെ പുതിയ ഷെഡ്യൂൾ പൊഖ്‌റാനിൽ ആരംഭിക്കാൻ പോവുകയാണെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഇരുപത് ദിവസത്തോളമാണ് പൊഖ്‌റാനിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാവുക. ഏകദേശം എൺപത് മുതൽ തൊണ്ണൂറു ദിവസത്തോളം ഷൂട്ടിംഗ് ആണ് ഈ ചിത്രത്തിന് പ്ലാൻ ചെയ്യുന്നത്. രാജസ്ഥാൻ കൂടാതെ കൊച്ചിയിലും ഈ ചിത്രം ഷൂട്ട് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥ രചിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥ രചിച്ചത് പി എസ് റഫീക്കാണ്. ഏപ്രിൽ മാസം പകുതിയോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകുമെന്നാണ് സൂചന.

മോഹൻലാൽ ഒരു പ്രായമുള്ള ഗുസ്തിക്കാരനായി വേഷമിടുന്ന ഈ പീരീഡ് ചിത്രത്തിൽ കാത്ത നന്ദി, രാജ്പാൽ യാദവ്, സോണാലി കുൽക്കർണി, ഹരീഷ് പേരാടി, ഡാനിഷ് സേഥ്, ഹരിപ്രശാന്ത്, മണികണ്ഠൻ ആചാരി, സുചിത്ര എന്നിവരും അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ, സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫ് എന്നിവരാണ്. കാന്താര, കെ ജി എഫ് എന്നിവയുടെ സംഘട്ടനം ഒരുക്കിയ വിക്രം മോർ സംഘട്ടനമൊരുക്കുന്ന ഈ ചിത്രത്തിൽ ചില പ്രശസ്ത തെന്നിന്ത്യൻ താരങ്ങൾ അതിഥി വേഷം ചെയ്യുമെന്നും വാർത്തകൾ വന്നിരുന്നു. പൂജ റിലീസായി ആവും മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകരുടെ മുന്നിലെത്തുക.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.