മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ മാസം പതിനെട്ടിനാണ് ആരംഭിച്ചത്. രാജസ്ഥാനിലെ ജയ് സാൽമീറിലാണ് ഇതിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ഇതിന്റെ പുതിയ ഷെഡ്യൂൾ പൊഖ്‌റാനിൽ ആരംഭിക്കാൻ പോവുകയാണെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഇരുപത് ദിവസത്തോളമാണ് പൊഖ്‌റാനിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാവുക. ഏകദേശം എൺപത് മുതൽ തൊണ്ണൂറു ദിവസത്തോളം ഷൂട്ടിംഗ് ആണ് ഈ ചിത്രത്തിന് പ്ലാൻ ചെയ്യുന്നത്. രാജസ്ഥാൻ കൂടാതെ കൊച്ചിയിലും ഈ ചിത്രം ഷൂട്ട് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥ രചിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥ രചിച്ചത് പി എസ് റഫീക്കാണ്. ഏപ്രിൽ മാസം പകുതിയോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകുമെന്നാണ് സൂചന.
മോഹൻലാൽ ഒരു പ്രായമുള്ള ഗുസ്തിക്കാരനായി വേഷമിടുന്ന ഈ പീരീഡ് ചിത്രത്തിൽ കാത്ത നന്ദി, രാജ്പാൽ യാദവ്, സോണാലി കുൽക്കർണി, ഹരീഷ് പേരാടി, ഡാനിഷ് സേഥ്, ഹരിപ്രശാന്ത്, മണികണ്ഠൻ ആചാരി, സുചിത്ര എന്നിവരും അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ, സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫ് എന്നിവരാണ്. കാന്താര, കെ ജി എഫ് എന്നിവയുടെ സംഘട്ടനം ഒരുക്കിയ വിക്രം മോർ സംഘട്ടനമൊരുക്കുന്ന ഈ ചിത്രത്തിൽ ചില പ്രശസ്ത തെന്നിന്ത്യൻ താരങ്ങൾ അതിഥി വേഷം ചെയ്യുമെന്നും വാർത്തകൾ വന്നിരുന്നു. പൂജ റിലീസായി ആവും മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകരുടെ മുന്നിലെത്തുക.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.