അഭിനയ മികവും വ്യക്തിത്വവും കണക്കിൽ എടുത്തു വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് സൗത്ത് ഇന്ത്യ ഒട്ടാകെ വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിച്ച വ്യക്തിയാണ് വിജയ് സേതുപതി. യാതൊരു താരജാഡയുമില്ലാതെ സാധരണക്കാരിൽ സാധാരണക്കാരനായാണ് വിജയ് സേതുപതി തന്റെ ജീവിതം നയിക്കുന്നത്. മക്കൾ സെൽവൻ എന്നാണ് സ്നേഹപൂർവം ജനങ്ങൾ അദ്ദേഹത്തെ വിളിക്കുന്നത്. താരത്തിന്റെ ഒരു പ്രവർത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നാനും റൗഡി താൻ എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ കൂടെ ഒരു സീനിൽ അഭിനയിച്ച താരമാണ് ലോകേഷ് ബാബു. ഹാസ്യതാരം എന്ന നിലയിൽ തമിഴ് സിനിമ പ്രേമികൾ അദ്ദേഹത്തെ അറിഞ്ഞു വരുകയാണ്. സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരുവശം തളർന്ന നിലയിലാണ് ലോകേഷ് ഇപ്പോൾ. ആശുപത്രി ചിലവിന് പോലും പൈസ ഇല്ലാതെ താരം കഴിഞ്ഞ കുറച്ചു ദിവസമായി ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ ലോകേഷിന് കൈത്താങ്ങായി ഒരുപാട് പോസ്റ്റുകളും പ്രചരിച്ചിരുന്നു.
സഹപ്രവർത്തകന്റെ അവസ്ഥ അറിഞ്ഞതിന് ശേഷം മക്കൾ സെൽവൻ വിജയ് സേതുപതി തന്നെ ആശുപത്രിയിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടുകയായിരുന്നു. ആശുപത്രിയിൽ കണ്ണീരോടെ സഹായം ചോദിച്ചു നിന്ന ലോകേഷിന്റെ കുടുംബത്തിന് ഒടുക്കം ആശ്വാസം ആയത് വിജയ് സേതുപതിയായിരുന്നു. ലോകേഷിനൊപ്പം അൽപം നേരം സംസാരിച്ചതിന് ശേഷം താരം ആശുപത്രിയിലെ എല്ലാ ബില്ലുകളും അടക്കുകയായിരുന്നു. കുടുംബത്തിന് വേണ്ട എല്ലാ സഹായവും ചെയ്താണ് വിജയ് സേതുപതി ആശുപത്രിയിൽ നിന്ന് മടങ്ങിയത്. ഒറ്റ സീനിൽ കൂടെ അഭിനയിച്ച വ്യക്‌തിയെ പോലും ചേർത്ത് പിടിക്കുന്ന നടനാണ് വിജയ് സേതുപതി. ഒരുപാട് പുണ്യ പ്രവർത്തികൾ അദ്ദേഹം ചെയ്യുന്നുണ്ടെങ്കിലും അധികമൊന്നും പുറത്ത് വരുന്നില്ല എന്നതാണ് സത്യം.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.