തമിഴകത്തിന്റെ മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി ഇന്ന് തെന്നിന്ത്യ മുഴുവൻ പ്രശസ്തനായ താരമാണ്. കേരളത്തിലും വമ്പൻ ആരാധക വൃന്ദമുള്ള ഈ നടൻ തമിഴിലെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ ആയാണ് അറിയപ്പെടുന്നത്. ഒട്ടേറെ ചിത്രങ്ങൾ ആണ് അദ്ദേഹത്തിന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താൻ എന്നും സ്വപ്നം കണ്ടിരുന്ന ഒരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് വിജയ് സേതുപതി. ബൈക്കുകളിൽ ഏറ്റവും വിലപിടിപ്പേറിയ ഒന്നായ ബി എം ഡബ്ള്യു ബൈക്ക് ആണ് വിജയ് സേതുപതി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന് ബൈക്കും അതിന്റെ കീയും നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആണ്.
സൂപ്പർ ഡീലക്സ് എന്ന ചിത്രമാണ് വിജയ് സേതുപതിയുടെ അടുത്ത റിലീസ്. മലയാളത്തിന്റെ ഫഹദ് ഫാസിലും വിജയ് സേതുപതിക്കൊപ്പം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം മാർച്ച് മാസം അവസാനം റിലീസ് ചെയ്യും എന്നാണ് വിവരങ്ങൾ പറയുന്നത്. വിജയ് സേതുപതി തെലുങ്കു സൂപ്പർ താരം ചിരഞ്ജീവി, ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ എന്നിവർക്കൊപ്പം അഭിനയിച്ച ബിഗ് ബജറ്റ് തെലുങ്കു ചിത്രവും ഈ വർഷം റിലീസ് ചെയ്യും. ഇത് കൂടാതെ ഒട്ടേറെ തമിഴ് ചിത്രങ്ങളിൽ അഭിനയിക്കാൻ അദ്ദേഹം കരാറൊപ്പിട്ടു കഴിഞ്ഞു. അദ്ദേഹത്തിന്റെ മാമനിതൻ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കുറച്ചു നാൾ മുൻപ് വരെ വിജയ് സേതുപതി ആലപ്പുഴയിൽ ഉണ്ടായിരുന്നു. ഈ വർഷം ജയറാമിനൊപ്പം ഒരു മലയാള സിനിമയിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. മാർക്കോണി മത്തായി എന്നാണ് ആ ചിത്രത്തിന്റെ പേര്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.