ഈ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്തു സൂപ്പർ വിജയം നേടിയ ബാലയ്യയുടെ തെലുങ്കു ചിത്രമാണ് അഖണ്ഡ. ബോക്സ് ഓഫീസിൽ ആദ്യമായി ബാലയ്യക്ക് നൂറു കോടി കളക്ഷൻ നേടിക്കൊടുത്ത ചിത്രമാണ് അഖണ്ഡ എന്ന മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ. സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിച്ച ചിത്രം കൂടിയാണ് അഖണ്ഡ. ഈ കൂട്ടുകെട്ടിന് ഹാട്രിക്ക് വിജയം നേടിക്കൊടുത്ത അഖണ്ടയിൽ ബാലയ്യ കൂടാതെ പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് ഈ ചിത്രം നിർമ്മിച്ചത്. ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങളും തമൻ എസ് ഒരുക്കിയ സംഗീതവുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. ഒടിടി റിലീസ് ആയി വന്നതിനു ശേഷവും ഈ ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങാൻ പോവുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്.
അഖണ്ഡയെ വീണ്ടും കൊണ്ടുവരാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നു എന്നും രാഷ്ട്രീയവും സാമൂഹികവുമായി നിരവധി വെല്ലുവിളികൾ നേരിടുന്ന കഥാപാത്രമായാണ് രണ്ടാം ഭാഗത്തിൽ അഖണ്ഡ എത്തുക എന്നാണ് സൂചനയൊന്നും തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഥ അന്തിമരൂപത്തിലേക്ക് എത്തിയിട്ടില്ല എന്നും ചർച്ചകൾ പൂർത്തിയായാൽ ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിച്ചു 2023 ഇൽ ഈ രണ്ടാം ഭാഗം റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. അഖണ്ഡ രണ്ടാം ഭാഗത്തിന് മുന്‍പേ തന്റെ മറ്റൊരു ചിത്രം കൂടി സംവിധായകൻ ബോയപ്പെട്ടി ശ്രീനു പൂർത്തിയാക്കും. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ ബാലകൃഷ്ണ ചെയ്തു കൊണ്ടിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.