നാല് വർഷം മുൻപ് തീയേറ്ററുകളിൽ എത്തി വമ്പൻ വിജയം നേടിയ തെന്നിന്ത്യൻ ചിത്രമാണ് 96 എന്ന തമിഴ് ചിത്രം. വിജയ് സേതുപതി, തൃഷ എന്നിവർ പ്രധന വേഷങ്ങളിൽ എത്തിയ ഈ റൊമാന്റിക് ചിത്രം തെന്നിന്ത്യ മുഴുവൻ തരംഗമായി മാറി. സി പ്രേംകുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഗോവിന്ദ് വസന്ത ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം പകർന്നത്. പിന്നീട് ഈ ചിത്രം കന്നഡ, തെലുങ്കു ഭാഷകളിലേക്ക് റീമേക് ചെയ്തു. ഇതിന്റെ ഹിന്ദി റീമേക്കും ഇപ്പോൾ പ്രൊഡക്ഷൻ സ്റ്റേജിലാണ്. അപ്പോഴാണ് ഇതിനു രണ്ടാം ഭാഗം വരുന്നു എന്നൊരു വാർത്ത ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിന്റെ കഥ കേട്ട് വിജയ് സേതുപതിയും തൃഷയും സമ്മതം മൂളി എന്നും അധികം വൈകാതെ ഈ രണ്ടാം ഭാഗം ഉണ്ടാകും എന്ന് വാർത്തകൾ പരന്നു. സി പ്രേംകുമാർ തന്നെയാണ് ഈ രണ്ടാം ഭാഗവും ഒരുക്കുക എന്നും വാർത്തകളിൽ പറയുന്നു.
എന്നാൽ ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് സി പ്രേം കുമാർ. ഇതൊരു വ്യാജ വാർത്ത ആണെന്നും ഇത്തരത്തിൽ ഒരു രണ്ടാം ഭാഗം 96 എന്ന ചിത്രത്തിന് ഒരുക്കുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ് നന്ദഗോപാൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. വിജയ് സേതുപതി തൃഷ എന്നിവർക്കൊപ്പം ഗൗരി കിഷൻ, ആദിത്യ ഭാസ്കർ, ദേവദർശിനി, ജനഗരാജ്, ഭഗവതി പെരുമാൾ, രാജ്‌കുമാർ, ആടുകളം മുരുഗദോസ്, വർഷ ബൊല്ലമ്മ, കവിതാലയ കൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.