മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രവുമായാണ് മോഹൻലാൽ- പ്രിയദർശൻ ടീം എത്താൻ പോകുന്നതെന്ന് നമുക്കറിയാം. മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ് നിർമ്മിക്കാൻ പോകുന്നത്. നവംബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയിയും മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ ആവും. മോഹൻലാൽ നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ തെലുങ്കിൽ നിന്ന് നാഗാർജുനയും , ഹിന്ദിയിൽ നിന്ന് സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതുകൂടാതെ തമിഴിൽ നിന്നുള്ള ഒരു സൂപ്പർ താരവും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആവുമെന്നാണ് സൂചന. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ഒരു പുതിയ വിവരം കൂടി പുറത്തു വന്നിരിക്കുകയാണ്.
പ്രശസ്ത സംവിധായകൻ മേജർ രവി ഈ ചിത്രത്തിൽ പ്രിയദർശന്റെ സഹസംവിധായകൻ ആയി ജോലി ചെയ്യും. പ്രിയദർശൻ തന്റെ ഗുരു ആണെന്നും അദ്ദേഹത്തിനുള്ള ഗുരു ദക്ഷിണ ആണ് താൻ ഈ ചിത്രത്തിൽ ചെയ്യുന്ന ജോലി എന്നും മേജർ രവി പറഞ്ഞു.
കുഞ്ഞാലി മരക്കാരിനു ശേഷം നിവിൻ പോളിയെ വെച് ഒരു ചിത്രവും അതിനു ശേഷം മോഹൻലാലിനെ വെച്ച് ആറാം തമ്പുരാൻ ശൈലിയിൽ ഒരു ചിത്രവും താൻ പ്ലാൻ ചെയ്യുന്നുണ്ട് എന്നും മേജർ രവി പറഞ്ഞു. മേജർ രവിയുടെ നിവിൻ പോളി ചിത്രം രചിക്കുന്നത് ബെന്നി പി നായരമ്പലം ആണ്. നിവിൻ ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന പ്രൊജെക്ടുകൾ പൂർത്തിയാക്കിയതിനു ശേഷമാണു മേജർ രവി ചിത്രം തുടങ്ങുക. ജോമോൻ ടി ജോൺ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
This website uses cookies.