കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയ വിഷയം ആയിരുന്നു പ്രശസ്ത നിർമ്മാതാവ് ജോബി ജോർജും യുവ താരം ഷെയിൻ നിഗമും തമ്മിൽ ഉണ്ടായ പ്രശ്നം. ഷെയിൻ ഇപ്പോൾ അഭിനയിക്കുന്ന വെയിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ജോബി ജോർജ് തനിക്കെതിരെ വധ ഭീഷണി മുഴക്കി എന്നും മറ്റും പറഞ്ഞു കൊണ്ട് ഷെയിൻ സോഷ്യൽ മീഡിയയിൽ ഒരു ലൈവ് വീഡിയോ ഇട്ടിരുന്നു. മാത്രമല്ല, നിർമ്മാതാവ് ജോബി ജോർജ് ഷെയിൻ നിഗമിനെ കുറിച്ചും ഷെയിൻ അഭിനയിക്കുന്ന മറ്റൊരു ചിത്രമായ കുർബാനിയുടെ നിർമ്മാതാവ് മഹാ സുബൈറിനോടും വളരെ മോശമായ ഭാഷയിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ തീ പോലെ പടർന്നു പിടിച്ചു.
ഈ വിഷയത്തിൽ ഇപ്പോൾ ഷെയിൻ നിഗമിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത നടനും സംവിധായകനും ആയ മേജർ രവി. ഇന്നലെ ഷെയിൻ ഇട്ട ലൈവ് വീഡിയോ കണ്ടു എന്നും തന്റെ എല്ലാവിധ പിന്തുണയും ഷെയിൻ നിഗത്തിനു ഉണ്ടെന്നും മേജർ രവി പറഞ്ഞു. സ്വന്തമായ പരിശ്രമത്തിലൂടെ വളർന്നു വരാൻ ശ്രമിക്കുന്ന ഈ യുവാവിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കരുത് എന്ന് പറഞ്ഞ മേജർ രവി താൻ ഷെയിൻ നിഗത്തിനു ഒപ്പം ഉണ്ടെന്നും ഇത്തരം മോശം പ്രവർത്തികൾ ചെയ്തു ആരും മലയാള സിനിമയ്ക്കു ചീത്തപ്പേര് ഉണ്ടാക്കരുത് എന്നും പറയുന്നു. ഷെയിൻ നിഗത്തിനോട് നിരാശപ്പെടേണ്ട എന്നും എല്ലാം ശരിയാവും എന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
താര സംഘടനയായ അമ്മയിൽ, ഷെയിൻ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊണ്ട് തന്നെ ജോബി ജോർജിന് എതിരെ പരാതി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സത്യം തന്റെ ഭാഗത്തു ആണെന്നും തന്റെ സംഘടന ഇതിൽ ഒരു തീരുമാനം എടുക്കുന്നത് വരെ താൻ ഔദ്യോഗികമായി പ്രതികരിക്കില്ല എന്നുമാണ് ജോബ് ജോർജ് പറയുന്നത്. ഈ കേസിൽ നിയമപരമായി കൂടി മുന്നോട്ടു പോവാൻ ആണ് ഷെയിൻ നിഗമിന്റെ തീരുമാനം എന്നറിയുന്നു. അന്തരിച്ചു പോയ പ്രശസ്ത നടൻ അബിയുടെ മകൻ ആണ് ഷെയിൻ നിഗം. അബിയുടെ മകൻ ആയതു കൊണ്ടാണ് താൻ ഇതൊക്കെ സഹിക്കേണ്ടി വരുന്നത് എന്നും ഷെയിൻ തന്റെ ലൈവ് വീഡിയോയിൽ പറഞ്ഞിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.