ഈ അടുത്തിടെ മലയാള സിനിമയിൽ ഉണ്ടായ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നാണ് വാരിയംകുന്നൻ എന്ന സിനിമയെ ചുറ്റിപ്പറ്റിയുണ്ടായത്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച ഈ ബിഗ് ബജറ്റ് ചിത്രം ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് പറയുന്നതെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ അതോടൊപ്പം ഇതേ കഥാപാത്രത്തെ അടിസ്ഥാമാക്കി മൂന്നു ചിത്രങ്ങൾ കൂടി പ്രഖ്യാപിക്കപ്പെട്ടു. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ദ് ഗ്രേറ്റ് വാരിയംകുന്നൻ, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 എന്നിവയാണ് അവ. ഇതിൽ ആദ്യ മൂന്നു ചിത്രങ്ങളിലും വാരിയംകുന്നൻ നായക കഥാപാത്രമാണെങ്കിൽ അലി അക്ബർ ചിത്രത്തിൽ ആ കഥാപാത്രം വില്ലനാണ്. ഈ ചിത്രം പൊതുജനപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് രീതിയിലാണ് നിർമ്മിക്കുകയന്നും ഈ ചിത്രത്തിന്റെ പ്രഖ്യാപന ശേഷം വധഭീഷണി പോലും നേരിടുന്നുവെന്നും അലി അക്ബർ പറഞ്ഞിരുന്നു. ഇപ്പോഴിതാ അലി അക്ബറിന്റെ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനായ മേജർ രവി.
തന്റെ ജനകീയ സിനിമയ്ക്കു മേജർ രവി പിന്തുണ നൽകിയിട്ടുണ്ട് എന്നും അത്‌പോലെ ഛായാഗ്രാഹകനായ അദ്ദേഹത്തിന്റെ മകന്റെ സേവനം ഈ ചിത്രത്തിന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അലി അക്ബർ അറിയിച്ചു. മതങ്ങളെ തമ്മിൽ അടിപ്പിക്കാനുള്ള സിനിമയല്ല, തമ്മിലടിക്കരുത് എന്ന് പറയാനുള്ള സിനിമയാണ് തന്റേതെന്നും അലി അക്ബർ പറയുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു ധീര ദേശാഭിമാനിയാണ് എന്ന് ഒരു പക്ഷം പറയുമ്പോൾ അദ്ദേഹം ജാതി-മത ചിന്തകളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ദ്രോഹിച്ച ഒരാളായിരുന്നു എന്ന് മറുപക്ഷവും പറയുന്നു. ഏതായാലും ഈ രണ്ടു തരത്തിൽ കഥ പറയുന്ന ചിത്രങ്ങളേയും അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര് രംഗത്ത് വരുന്നുണ്ട്. അടുത്ത വർഷം മാത്രമേ ഈ നാല് ചിത്രങ്ങളുടേയും ചിത്രീകരണം ആരംഭിക്കൂ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.