കീർത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 തുടങ്ങിയ സൂപ്പർ ഹിറ്റ് പട്ടാള ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് മേജർ രവി. എന്നാൽ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത് മോഹൻലാലിന്റെ മകൻ പ്രണവ് നായകനായ പുനർജനി എന്നൊരു കൊച്ചു ചിത്രം ചെയ്തു കൊണ്ടാണ്. മികച്ച നിരൂപക പ്രശംസ നേടിയ ആ ചിത്രത്തിലെ പ്രകടനം, അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും പ്രണവിന് നേടിക്കൊടുത്തു. ഇപ്പോൾ ആദി എന്ന ബ്ലോക്ക്ബസ്റ്റർ ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി തിളങ്ങിയ പ്രണവ്, വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രത്തിലൂടെ വീണ്ടും നായകനായി എത്തുകയാണ്. പുനർജനി എന്ന ചിത്രത്തെ കുറിച്ചും പ്രണവ് എന്ന നടനെ കുറിച്ചും മേജർ രവി പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. ക്യാൻ ചാനൽ മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് മേജർ രവി മനസ്സ് തുറക്കുന്നത്.
പുനർജനി എന്ന ചിത്രത്തിൽ അമ്മ മരിച്ചു പോയ ഒരു കുട്ടിയുടെ വൈകാരിക നിമിഷങ്ങൾ പ്രണവ് അവതരിപ്പിച്ചത് ഒരു തുള്ളി ഗ്ലിസറിൻ പോലും ഇല്ലാതെ ആണെന്ന് മേജർ രവി പറയുന്നു. അതിനു കാരണം, ആ അമ്മ കഥാപാത്രത്തിന് പകരം പ്രണവിന്റെ യഥാർത്ഥ അമ്മ, സുചിത്രയാണ് മരിച്ചു പോയത് എന്ന് ചിന്തിക്കാൻ ആണ് താൻ അവനോട് പറഞ്ഞതെന്നും, ആ നിമിഷമാണ് അവനിൽ നിന്ന് അത്ര വൈകാരികമായ ഒരു പ്രകടനം ഉണ്ടായതെന്നും മേജർ രവി വെളിപ്പെടുത്തുന്നു. ശരിക്കും താൻ അങ്ങനെ അവനോട് പറയാൻ പാടില്ലായിരുന്നു എങ്കിലും, ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ നടനിൽ നിന്ന് ഏറ്റവും നല്ല പ്രകടനം ലഭിക്കാനുള്ള ഒരു വഴി ആയി മാത്രമാണ് എന്നത് പറഞ്ഞതെന്നും മേജർ രവി കൂട്ടിച്ചേർത്തു. പക്ഷെ മനസ്സ് കൊണ്ട് അവൻ നടത്തിയ ആ പ്രകടനമാണ് അവനു മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡ് ലഭിക്കാനുള്ള കാരണമായി മാറിയതെന്നും മേജർ രവി വ്യക്തമാക്കി.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.