മലയാളത്തിലെ പ്രശസ്ത എഡിറ്ററും സംവിധായകനായ മഹേഷ് നാരായണൻ ഇനി തന്റെ ആദ്യ ബോളിവുഡ് ചിത്രമൊരുക്കാൻ പോവുകയാണ്. മലയാളത്തിൽ ടേക്ക് ഓഫ്, സീ യൂ സൂൻ, മാലിക് എന്നീ ചിത്രങ്ങൾ ഒരുക്കിയ മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ നായകനായ ഒരു മലയാള ചിത്രം കൂടി പ്ലാൻ ചെയ്യുന്നുണ്ട്. ഫാന്റം ഹോസ്പിറ്റൽ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് മഹേഷ് നാരായണൻ ബോളിവുഡിൽ എത്തുന്നത്. ആരോഗ്യ രംഗത്തെ ചൂഷണത്തെപ്പറ്റി പറയുന്ന ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം, തൽവാർ, റാസി, ബദായി ഹോ തുടങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രങ്ങൾ നിർമിച്ച പ്രീതി ഷഹാനിയാണ് നിർമ്മിക്കുന്നത്.
ആകാശ് മൊഹിമനും മഹേഷ് നാരായണനും ചേർന്നാണ് ഈ ബോളിവുഡ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജോസി ജോസഫ് ഈ ചിത്രത്തിന്റെ സഹാനിര്മാതാവ് ആയുമെത്തും. ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് ജോസി ജോസഫ് പഠനം നടത്തി കണ്ടെത്തിയ വസ്തുതകൾ ഈ ചിത്രത്തിനാധാരമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ താരനിര സംബന്ധിച്ച വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. മഹേഷ് നാരായണനു വേണ്ടി ഒരു തിരക്കഥ എഴുതാൻ താനും പ്ലാൻ ചെയ്യുന്നുണ്ട് എന്ന് ഉലക നായകൻ കമൽ ഹാസൻ കുറച്ചു ദിവസങ്ങൾക്ക് മുൻപേ വെളിപ്പെടുത്തിയത് വാർത്തയായിരുന്നു. ഏതായാലും ബോളിവുഡ് ചിത്രം, കുഞ്ചാക്കോ ബോബൻ നായകനാവുന്ന മലയാള ചിത്രം എന്നിവയാവും മഹേഷ് ഒരുക്കാൻ പോകുന്ന പുതിയ പ്രോജക്ടുകൾ എന്നുറപ്പായി കഴിഞ്ഞു. സൂപ്പർ ഹിറ്റായ ആദ്യ ചിത്രം ടേക്ക് ഓഫിനു ശേഷം പുറത്തു വന്ന സീ യൂ സൂൻ, മാലിക് എന്നീ രണ്ടു ചിത്രങ്ങളും ഒറ്റിറ്റി റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.