തെലുങ്കിൽ ഏറ്റവും ഫാൻ ബേസുള്ള നടന്മാരിൽ ഒരാളാണ് മഹേഷ് ബാബു. ഓരോ വർഷം കഴിയുംതോറും പ്രായത്തെ വെല്ലുന്ന സൗന്ദര്യം തന്നെയാണ് നടന്റെ ഏറ്റവും വലിയ പ്രത്യേകത. മഹേഷ് ബാബുവിന്റെ പിറന്നാൾ ആരാധകർ ട്വിറ്ററിൽ വേൾഡ് റെക്കോർഡ് സ്ഥാപിച്ചാണ് ആഘോഷിച്ചത്. 60 മില്യൺ ട്വീറ്റ്സാണ് 24 മണിക്കൂർ കൊണ്ട് സ്വന്തമാക്കിയത്. 45 വയസ്സ് തികഞ്ഞ മഹേഷ് ബാബു പിറന്നാൾ ദിവസം രസകരമായ ഒരു പോസ്റ്റാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിലും നന്നായി തന്റെ പിറന്നാൾ ആഘോഷിക്കാൻ സാധിക്കില്ല എന്ന് കുറിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്.
ഗ്രീൻ ഇന്ത്യ ചലഞ്ച് എന്ന ഹാഷ്ടാഗ് ഉൾപ്പെടുത്തി എല്ലാവരോടും താരം മരങ്ങൾ നടുവനാണ് ആവശ്യപ്പെട്ടുന്നത്. മൂന്ന് താരങ്ങളെ മഹേഷ് ബാബു ചലഞ്ചിലേക്ക് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ജൂനിയർ എൻ.ടി.ആർ, ശ്രുതി ഹസൻ, വിജയ് എന്നിവരെയാണ് ചലഞ്ച് ചെയ്തിരിക്കുന്നത്. നടൻ വിജയ്‌യെ വെല്ലുവിളിച്ചത് ട്വിറ്ററിൽ ഏറെ ശ്രദ്ധ നേടി. ഇരുവരുടെയും ആരാധകർ ഗ്രീൻ ഇന്ത്യ ചലഞ്ച് ആഘോഷമാക്കി എന്ന് തന്നെ പറയണം. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളായ ഗില്ലിയും, പോക്കിരിയും മഹേഷ് ബാബു ചിത്രങ്ങളിൽ നിന്ന് റീമേക്ക് ചെയ്തിട്ടുള്ളതാണ്. രണ്ട് നടന്മാരും പേഴ്‌സണൽ ലൈഫിൽ നല്ല സൗഹൃദം നിലനിർത്തുന്നവരാണ്. വിജയിയുടെ ഗ്രീൻ ഇന്ത്യ ചലഞ്ചിന് വേണ്ടിയാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.