[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒറ്റ ചാട്ടത്തിനു ഗേറ്റ് കടന്നു;വാച്ച്മാനെ ശല്യപ്പെടുത്തണ്ട, അയാളുറങ്ങിക്കോട്ടെ എന്ന് പ്രണവ്; മനസ്സ് തുറന്നു മാഫിയ ശശി..!

മലയാളത്തിന്റെ യുവ താരങ്ങളിലൊരാളായ പ്രണവ് മോഹൻലാൽ ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രീയപെട്ടവരിൽ ഒരാളാണ്. ആദി, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ ഒരു നടന്നെന്ന നിലയിൽ വലിയ കയ്യടി നേടിയ പ്രണവ് ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ചത് തന്റെ വ്യക്തിത്വം കൊണ്ടാണ്. ലളിത ജീവിതം നയിക്കുന്ന, സാധാരണക്കാരുടെ ഇടയിൽ അവരെപ്പോലെ നടക്കുന്ന, യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന, സാഹസികതയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരൻ ഇന്ന് മലയാളി യുവാക്കളുടെ റോൾ മോഡലുകളിൽ ഒന്നാണെന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. സിനിമ ഇന്ഡസ്ട്രിയിലുള്ളവർക്കും പ്രണവിനെ കുറിച്ച് പറയാൻ നൂറു നാവാണ്. ഇതുപോലൊരു മകനെ കിട്ടാൻ ആരുമാഗ്രഹിക്കുമെന്നു നടന്മാരായ സിദ്ദിഖ്, മനോജ് കെ ജയനെന്നിവർ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലാണ്.

പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ്, സ്‌കേറ്റിങ്, പാർക്കർ തുടങ്ങിയെല്ലാം വശമുള്ള പ്രണവിന്റെ സാഹസികതയും അതുപോലെ മാനുഷിക വശവും ഒരുപോലെ കാണിച്ചു തരുന്ന ഒരു സംഭവമാണ് പ്രശസ്ത സംഘട്ടന സംവിധായകൻ മാഫിയ ശശിക്കു പറയാനുള്ളത്. ഒരിക്കൽ രാത്രി താനും പ്രണവും കൂടി കാറിൽ വീട്ടിലേക്കു വരികയായിരുന്നെന്നും പ്രണവിനെ വീട്ടിൽ വിട്ടിട്ടു വേണം തനിക്കു പോകാനെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ലാലേട്ടന്റെ വീടിനു മുന്നിൽ എത്തി. അദ്ദേഹത്തിന്റെ വീട്ടിലെ ഗേറ്റ് വളരെ ഉയരം കൂടിയ ഒന്നാണ്. എന്നാൽ കാറിൽ നിന്നിറങ്ങിയ ഉടൻ പ്രണവ് ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ബാഗ് ഗേറ്റിന് മുകളിലൂടെ അകത്തേക്കിട്ടു ഒറ്റ ചാട്ടത്തിനു അകത്തു കടന്നെന്നും, എന്താ ഗേറ്റ് തുറന്നു കേറാത്തതു എന്ന് ചോദിച്ചപ്പോൾ വാച്ച്മാനെ ശല്യപ്പെടുത്തണ്ട, അയാളുറങ്ങിക്കോട്ടെ എന്നായിരുന്നു പ്രണവിന്റെ മറുപടിയൊന്നും മാഫിയ ശശി പറയുന്നു. ഒരു പ്രത്യേക വ്യക്തിത്വമാണ് അവന്റേതെന്നും മാഫിയ ശശി പറഞ്ഞു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

4 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

6 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

3 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.