മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം കഴിഞ്ഞ വർഷം വിഷുവിനു ആണ് റിലീസ് ചെയ്തത്. ഉദയ കൃഷ്ണ രചിച്ചു വൈശാഖ് സംവിധാനം ചെയ്ത ആ ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് എന്ന പുതിയ നിർമ്മാതാവ് ആയിരുന്നു. മികച്ച വിജയം നേടിയ ആ ചിത്രം മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ചിത്രമായി മാറി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 27 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം നാൽപ്പത്തിയഞ്ച് കോടി രൂപ ആഗോള കളക്ഷൻ ആയി നേടിയെന്നു ബോക്സ് ഓഫിസ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്തു. മമ്മൂട്ടിക്കൊപ്പം ഒരു വലിയ താരനിര തന്നെ മധുര രാജയിൽ അണിനിരന്നിരുന്നു. ഏതായാലും സിനിമയിൽ വന്നു വിജയം കൊയ്ത നെൽസൺ ഐപ്പ് എന്ന നിർമാതാവ് ഇനി രാഷ്ട്രീയത്തിന്റെ കളത്തിലും വിജയക്കൊടി നാട്ടാനുള്ള ശ്രമത്തിലാണ്. അടുത്ത മാസം നടക്കാൻ പോവുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ പോവുകയാണ് നെൽസൺ ഐപ്പ്.
തൃശൂര്‍ ജില്ലയിലെ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ നിന്നാണ് നെല്‍സന്‍ ഐപ്പ് ജനവിധി തേടുന്നത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍’ എന്ന ക്യാപ്ഷനിലുള്ള പോസ്റ്റര്‍ ആണ് ഏവരുടെയും ശ്രദ്ധ നേടിയെടുക്കുന്നത്. തന്റെ ഈ പോസ്റ്റർ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നെൽസൺ ഐപ്പ് തന്നെയാണ് ഏവർക്കുമായി പങ്കു വെച്ചിരിക്കുന്നത്. ഗൾഫിൽ ബിസിനെസ്സുകാരനായിരുന്ന നെൽസൺ ഐപ്പിന്റെ ജീവിത കഥ മധുര രാജ റിലീസ് ചെയ്ത സമയത്തു സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.