മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ എന്ന ഐതിഹാസിക വിജയ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ. 2010 ഇൽ റീലീസ് ചെയ്ത വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയിലെ മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെ അധികരിച്ച് എടുത്തിട്ടുള്ള മധുര രാജ ഈ വരുന്ന ഏപ്രിൽ 12 ന് റിലീസ് ചെയ്യും. ഇപ്പോഴിതാ മധുര രാജയുടെ പ്രമോഷന്റെ ഭാഗമായി ഉള്ള റോഡ് ഷോയിൽ പങ്കെടുക്കവേ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത സലിം കുമാർ പറഞ്ഞത് മധുര രാജ സൂപ്പർ ഹിറ്റ് ആവും എന്നാണ്. സലിം കുമാറിന്റ വാക്കുകൾ മമ്മൂട്ടി ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചു കഴിഞ്ഞു.
മലയാള സിനിമ ഇത് വരെ കാണാത്ത വമ്പൻ ഗ്രാഫിക്സ് വിസ്മയം ആണ് ഈ ചിത്രത്തിൽ ഒരുങ്ങുന്നത് എന്നാണ് സലിം കുമാർ പറയുന്നത്. പോക്കിരി രാജയിൽ നമ്മൾ കണ്ട മമ്മൂട്ടി ആയിരിക്കില്ല മധുര രാജയിൽ നിങ്ങൾ കാണാൻ പോകുന്നത് എന്നും സലിം കുമാർ പറയുന്നു. നെൽസൻ ഐപ്പ് എന്ന പുതിയ നിർമ്മാതാവു നിർമ്മിച്ച ഈ ചിത്രത്തിന്റെ ബജറ്റ് മുപ്പതു കോടിയോളം ആണെന്നാണ് സൂചന. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം വിതരണം ചെയ്യുന്നത് ഉദയ കൃഷ്ണയുടെ തന്നെ യൂകെ സ്റ്റുഡിയോസ് ആണ്. ഒരു മാസ് എന്റർടൈന്മെന്റ് ചിത്രമായി ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. പീറ്റർ ഹെയ്ൻ ആണ് മധുര രാജയുടെ സ്റ്റണ്ട് ഡയറക്ടർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.