മോഹൻലാൽ നായകനായ ദൃശ്യം 2, ഫഹദ് ഫാസിൽ നായകനായ ജോജി, നിമിഷാ സജയൻ പ്രധാന വേഷത്തിലെത്തിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഇന്ദ്രൻസ് നായകനായ ഹോം, ടോവിനോ തോമസ് നായകനായ മിന്നൽ മുരളി എന്നിവക്ക് ശേഷം ഒരു മലയാള ചിത്രം കൂടി ഇപ്പോൾ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് കൊണ്ട് വലിയ പ്രേക്ഷക പിന്തുണ നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മുകളിൽ പറഞ്ഞ ചിത്രങ്ങളെ പോലെ നേരിട്ട് ഒടിടി റിലീസ് ചെയ്ത ജോജു ജോർജ് ചിത്രമായ മധുരമാണ് ഇപ്പോൾ കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും ഒരുപോലെ ഗംഭീര അഭിപ്രായം നേടി മുന്നേറുന്നത്. അതിമനോഹരമായ ചിത്രമെന്നാണ് മധുരം കണ്ട ഓരോത്തരും അഭിപ്രായപ്പെടുന്നത്. വളരെ ലളിതമായ ഒരു പ്രണയ കഥയയുടെ മനസ്സിൽ തൊടുന്ന ആവിഷ്കാരമാണ് മധുരമെന്നു ചിത്രം കണ്ട ഓരോ പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. മറ്റു ഭാഷകളിലെ സിനിമാ പ്രേമികളും ഈ ചിത്രം കണ്ടിട്ട് സോഷ്യൽ മീഡിയയിൽ മികച്ച വാക്കുകളാണ് കുറിക്കുന്നത്.
അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ നായകനായ ജോജു ജോർജ് തന്നെ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂൺ എന്ന ഹിറ്റ് ചിത്രമൊരുക്കിയ അഹമ്മദ് കബീർ ആണ്. ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ജോജുവിനൊപ്പം ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖിൽ വിമൽ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇവരെ കൂടാതെ ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയ മനോഹരമായ സംഗീതവും ഈ ചിത്രത്തിന്റെ മികവ് വളരെയധികം വർധിപ്പിച്ചിട്ടുണ്ട് എന്ന് പറയാം. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ സീസണിലെ ഏറ്റവും കൂടുതൽ മികച്ച അഭിപ്രായം വരുന്ന ചിത്രമായി മധുരം മാറിക്കഴിഞ്ഞു.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.