മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന മാസ്സ് ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ടു മുന്നേറുകയാണ്. ആദ്യ നാലു ദിവസം കൊണ്ട് ഈ ചിത്രം 32 കോടി രൂപ ആഗോള കളക്ഷൻ ആയി നേടി എന്നു ആണ് ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി പുറത്തു വിട്ട കണക്കുകൾ പറയുന്നത്. കേരളത്തിൽ ഇപ്പോഴും മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ഈ ചിത്രം അൻപതു കോടി ക്ലബ്ബിൽ എത്തി എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . വർക്കിങ് ഡെയ്സിലും അവധി ദിവസങ്ങളിലും നല്ല രീതിയിൽ തന്നെയുള്ള ബോക്‌സ് ഓഫീസ് പ്രകടനം കാഴ്ച്ച വെക്കാൻ മധുര രാജക്ക് ആവുന്നുണ്ട്.
പുലി മുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് എന്ന നവാഗതനായ നിർമ്മാതാവ് ആണ്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച മധുര രാജ ഒരു മാസ്സ് മസാല എന്റർടൈന്മെന്റ് മൂവി ആയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ, നെടുമുടി വേണു, വിജയ രാഘവൻ, സലിം കുമാർ, ബിജു കുട്ടൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച മധുര രാജക്കു ഈണം പകർന്നത് ഗോപി സുന്ദറും എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണൻ, സുനിൽ എസ് പിള്ള എന്നിവർ ചേർന്നുമാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.