[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നിർമ്മാണ രംഗത്തേക്ക് ദുൽകർ സൽമാനും; ആദ്യ ചിത്രം മേയിൽ..!

താരങ്ങൾ നിർമ്മാണ രംഗത്തേക്കും എത്തുന്നത് ഇതാദ്യം ഒന്നുമല്ല. എല്ലാ ഫിലിം ഇൻഡസ്‌ട്രികളിലും പ്രധാന താരങ്ങൾ തങ്ങളുടെ സ്വന്തം നിർമ്മാണ സംരംഭങ്ങളുമായി മുന്നോട്ടു വരാറുണ്ട്. മലയാളത്തിലും പ്രമുഖ താരങ്ങൾക്കു തങ്ങളുടെ സ്വന്തം സിനിമാ നിർമ്മാണ കമ്പനിയുണ്ട്. അതിൽ തന്നെ,  മോഹൻലാലിൻറെ ആശീർവാദ് സിനിമാസ് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ, ഡിസ്ട്രിബ്യുഷൻ കമ്പനി ആണ്. മെഗാ സ്റ്റാർ മമ്മൂട്ടിക്കും പ്ളേ ഹൌസ് എന്ന പേരിൽ സ്വന്തമായി നിർമ്മാണ കമ്പനിയുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽകർ സൽമാനും തന്റെ നിർമ്മാണ കമ്പനിയുമായി മുന്നോട്ടു വരികയാണ്. ഈ നിർമ്മാണ കമ്പനിയുടെ ബാനറിൽ ദുൽകർ നിർമ്മിക്കുന്ന ആദ്യ ചിത്രം വരുന്ന മെയ് മാസത്തിൽ തുടങ്ങും.

താൻ അഭിനയിക്കാത്ത സിനിമകളുടെയും നിർമ്മാണം എന്നതാണ് പ്ലാൻ എന്നും ഇപ്പോൾ ധാരാളം കഥകൾ കേൾക്കുന്നുണ്ട് എന്നും ദുൽകർ പറയുന്നു. എല്ലാം തനിക്കു ചെയ്യാൻ കഴിയില്ല എന്നത് കൊണ്ട് തന്നെ അതിൽ ചിലതു നിർമ്മിക്കാം എന്ന് തീരുമാനിച്ചു എന്നാണ് ദുൽകർ സൽമാൻ പറയുന്നത്. ആളുകളുമായി കണക്ട് ചെയ്യുന്ന ചെറിയ സിനിമകൾ നിർമ്മിക്കാൻ ആണ്  പരിപാടി എന്നും കഥകൾ കേട്ട് പ്രൊജെക്ടുകൾ പ്ലാൻ ചെയ്യാൻ ഒരു ടീം ഉണ്ടെന്നും ദുൽകർ പറയുന്നു. പ്രോജക്ടിന് മുൻപേ താൻ കഥ കേൾക്കും എന്നും പൂർണ്ണമായും പുതിയ ഒരു ടീമാകും ഇതിനു പിന്നിൽ എന്നും ദുൽകർ പറഞ്ഞു. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദിലീപ്, നിവിൻ പോളി, ടോവിനോ തോമസ് എന്നിവരും സ്വന്തമായി സിനിമ നിർമ്മിച്ചിട്ടുള്ള മലയാളത്തിലെ യുവ താരങ്ങൾ ആണ്. 

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

9 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.