മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഏറെ കാത്തിരുന്ന മധുര രാജ എന്ന ചിത്രം ഇന്ന് വേൾഡ് വൈഡ് റിലീസ് ആയി എത്തുകയാണ്. കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തുന്ന ഈ ചിത്രം പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കിയ ചിത്രമാണ്. കേരളത്തിൽ ഇരുന്നൂറ്റി അൻപതിൽ പരം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ആകെ മൊത്തം എണ്ണൂറിനു മുകളിൽ സ്‌ക്രീനുകളിൽ ആയാണ് ലോകം മുഴുവൻ എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വേൾഡ് വൈഡ് റിലീസ് ആയാണ് ഈ ചിത്രം എത്തുക. ഗൾഫിൽ ലൂസിഫർ, പുലി മുരുകൻ, ഒടിയൻ എന്നീ മോഹൻലാൽ ചിത്രങ്ങൾ കഴിഞ്ഞാൽ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസും മധുര രാജാക്ക് ലഭിച്ചിട്ടുണ്ട്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്.
ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഷാജി കുമാർ ആണ്. മഹേഷ് നാരായണൻ, സുനിൽ എസ് പിള്ളൈ എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. തമിഴിലെ പ്രശസ്ത യുവ താരം ജയ് മമ്മൂട്ടിയോടൊപ്പം വളരെ നിർണ്ണായകമായ ഒരു വേഷം ഈ ചിത്രത്തിൽ ചെയ്യുന്നുണ്ട്. ഈ ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് പ്രശസ്ത തെലുങ്കു നടനും പുലി മുരുകനിലെ വില്ലനുമായിരുന്ന ജഗപതി ബാബു ആണ്. സലിം കുമാർ, സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, നോബി, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.