[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഞങ്ങൾക്ക് കോടികളുടെ ക്ലബ്ബുകളിൽ അല്ല കയറേണ്ടത്, 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സിലാണ് കയറേണ്ടത്: മമ്മൂട്ടി

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം നാളെ റീലീസ് ചെയ്യുകയാണ്. പുലിമുരുകൻ എന്ന മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം വൈശാഖ് ഒരുക്കിയ ഈ മാസ്സ് മസാല ചിത്രം കേരളത്തിലെ ഇരുനൂറിന് മുകളിൽ തീയേറ്ററിൽ നാളെ റീലീസ് ചെയ്യും. നൂറിന് മുകളിൽ ഫാൻസ് ഷോകളും ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി  ആരാധകർ ഒരുക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ പ്രീ റീലീസ് ലോഞ്ച് ഇന്നലെ എറണാകുളത് നടന്നു. അവിടെ വെച്ച് മെഗാ സ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

മധുര രാജ എന്ന തന്റെ ചിത്രം കോടി ക്ലബ്ബുകളിൽ ഇടം നേടണം എന്നു ആഗ്രഹം ഇല്ല എന്നും മൂന്നു കോടി 35 ലക്ഷം വരുന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ ആണ് ഈ ചിത്രം കയറേണ്ടത് എന്നും മമ്മൂട്ടി പറയുന്നു. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. മമ്മൂട്ടിയോടൊപ്പം വലിയ താര നിര ആണ് ഈ ചിത്രത്തിൽ അണി നിരന്നിരിക്കുന്നത്. തമിഴ് യുവ താരം ജയ്,  തെലുങ്കു താരം ജഗപതി ബാബു എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ എന്നിവരും അഭിനയിക്കുന്നുണ്ട്. പീറ്റർ ഹെയ്ൻ സംഘട്ടനം ഒരുക്കിയ ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ഷാജി കുമാർ ആണ് മധുര രാജയുടെ ക്യാമറാമാൻ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.