madhupal explains why he decided to come up with oru kuprasidha payyan after thalappavu and ozhimuri
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറെ നേടിയെടുത്ത രണ്ടു ചിത്രങ്ങൾ ആയിരുന്നു നടൻ മധുപാൽ ഒരുക്കിയ തലപ്പാവും ഒഴിമുറിയും. കാമ്പുള്ള കഥ പറഞ്ഞ രണ്ടു ക്ലാസ് ചിത്രങ്ങൾ ആയിരുന്നു അവ. എന്നാൽ മധുപാൽ ഇപ്പോൾ വരുന്നത് കൊമേർഷ്യൽ എലമെന്റുകളും നിറഞ്ഞ ഒരു ചിത്രവുമായാണ്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന് പേരിട്ടിരിക്കുന്ന ഈ ടോവിനോ തോമസ്- മധുപാൽ ചിത്രം നവംബർ ഒൻപതിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഒരു മർഡർ മിസ്റ്ററി ആണ് ഈ ചിത്രത്തിന്റെ വിഷയം എന്നാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്ന സൂചന. എല്ലാവരും കള്ളനും പോലീസും കളിക്കുന്ന സമകാലീന ലോകത്തിന്റെ കഥയാണ് താൻ പറയാന്‍ ആഗ്രഹിക്കുന്നത് എന്നും ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നത് എന്നും സംവിധായകൻ മധുപാൽ പറയുന്നു.
ഏതുനിമിഷവും ആര് വേണമെങ്കിലും പ്രതി ചേര്‍ക്കപ്പെടാം എന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത് എന്ന് പറഞ്ഞ മധുപാൽ, അങ്ങനെയുള്ള ഈ നിമിഷത്തിന്റെ ജീവിതകഥയാണ് താൻ ഒരു കുപ്രസിദ്ധ പയ്യനിലൂടെ മതിലുകളില്ലാതെ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നത് എന്നും വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് സിനിമകളെക്കാള്‍ ഏറെ ജനകീയമായ ഒരു വിഷയമാണ് ഇത്തവണ പറയാന്‍ ശ്രമിക്കുന്നത് എന്നും മധുപാൽ തുറന്നു പറയുന്നുണ്ട്. വി സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജീവൻ ജോബ് ആണ്. അനു സിതാര, നിമിഷ സജയൻ എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രത്തിൽ ശരണ്യ പൊൻവണ്ണൻ, അലെൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, സിദ്ദിഖ്, , സുധീർ കരമന, ബാലു വർഗീസ് , ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.