ഇന്ത്യൻ സിനിമയിൽ ഒരുക്കാലത്ത് ശ്രദ്ധേയമായ വേഷങ്ങൾ കൊണ്ട് തിളങ്ങി നിന്നിരുന്ന നടിയാണ് മധുബാല. തമിഴ്, തെലുഗ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ താരം നായികയായി വേഷമിട്ടിട്ടുണ്ട്. 1991 ൽ പുറത്തിറങ്ങിയ അഴകൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖയിലേക്ക് കടന്നു വരുന്നത്. പിന്നീട് മമ്മൂട്ടി ചിത്രമായ നീലഗിരിയും മോഹൻലാൽ ചിത്രമായ യോദ്ധയും മലയാളത്തിൽ താരത്തെ ശ്രദ്ധേയമാക്കി. 1992 ൽ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിലൂടെ താരം മറ്റൊരു തലത്തിലേക്ക് പോവുകയും സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര നായികയായി മാറുകയായിരുന്നു. യോദ്ധ എന്ന സിനിമയിൽ മോഹൻലാലിന്റെയൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ എക്സ്പിരിയൻസ് ഒരു അഭിമുഖത്തിൽ മധുബാല തുറന്ന് പറഞ്ഞിരിക്കുകയാണ്.
മോഹൻലാലിനൊപ്പം ഒരു മുഴുനീള വേഷമാണ് യോദ്ധ എന്ന ചിത്രത്തിൽ ചെയ്തതെന്നും നേപ്പാളിൽ ഒരു മാസം ഷൂട്ടിംഗ് ഉണ്ടായിരുന്നു എന്ന് മധുബാല വ്യക്തമാക്കി. നിങ്ങൾക്കെല്ലാം അറിയുന്നത് പോലെ മോഹൻലാൽ വളരെ ജോളിയായ മനുഷ്യൻ ആണെന്നും എപ്പോഴും റിലാക്സ്ഡായാണ് ഇരിക്കാറുള്ളതെന്ന് താരം സൂചിപ്പിച്ചിരിക്കുകയാണ്. യോദ്ധയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് മോഹൻലാലിനെ ഒരിക്കൽപ്പോലും താൻ ടെൻഷനടിച്ച് കണ്ടിട്ടില്ലയെന്ന് താരം വ്യക്തമാക്കി. മോഹൻലാലും ജഗതിയും ചേർന്നാണ് മലയാളം ഡയലോഗുകളുടെ ഉച്ചാരണവുമൊക്കെ പഠിപ്പിച്ചു തന്നതെന്ന് മധുബാല തുറന്ന് പറയുകയുണ്ടായി. മോഹൻലാൽ സാറിനൊപ്പം അഭിനയിച്ചപ്പോൾ ഒരു സൂപ്പർ സ്റ്റാറിന്റെയൊപ്പം അഭിനയിക്കുകയാണെന്ന സങ്കോചമൊന്നും തനിക്കുണ്ടായിരുന്നില്ല മധുബാല അഭിമുഖത്തിൽ വ്യക്തമാക്കി. മോഹൻലാൽ എം.ജി.ആറായി പകരം വെക്കാൻ സാധിക്കാത്ത പ്രകടനം കാഴ്ച്ചവെച്ച ഇരുവർ എന്ന ചിത്രത്തിൽ ചെറിയ വേഷം മധുബാല കൈകാര്യം ചെയ്തിരുന്നു. ഇരുവരിലെ ഒരു സൂപ്പർഹിറ്റ് ഗാനത്തിൽ മോഹൻലാൽ- മധുബാല എന്നിവരുടെ കെമിസ്ട്രി ഒരുകാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.