തമിഴകത്ത് മാത്രമല്ല ബോളിവുഡിലും അറിയപ്പെടുന്ന നടനാണ് മാധവൻ. ‘മാഡി’ എന്ന ചെല്ലപ്പേരിലാണ് മാധവൻ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. അറിയപ്പെടുന്ന നടനാവണമെന്ന മാധവന്റെ 28 വർഷം കൊണ്ടുള്ള ആഗ്രഹമാണ് സിനിമാരംഗത്തെത്തിയതോടുകൂടി സഫലമായത്. ഇക്കാര്യം ട്വിറ്ററിലൂടെ മാധവൻ വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ ബിരുദ പഠന സമയത്തെ ഗ്രാജുവേഷൻ ഇയർബുക്കിൽ അംബീഷൻ എന്തെന്ന കോളത്തിലാണ് അറിയപ്പെടുന്ന നടനാവണമെന്ന് മാധവൻ എഴുതിയത്. ”കാനഡയിൽ പഠിക്കുമ്പോഴത്തെ എന്റെ ഗ്രാജുവേഷൻ ഇയർബുക്ക് ഞാനൊന്ന് വെറുതെ നോക്കി. അതിൽ അംബീഷൻ എന്ന സ്ഥലത്ത് ഞാൻ ചിലത് കുറിക്കുകയുണ്ടായി. പ്രപഞ്ചം നിഗൂഢമായി എന്നെ ആ ലക്ഷ്യത്തിലെത്തിച്ചു”- മാധവൻ കുറിച്ചു.
മാധവൻ പറഞ്ഞത് സത്യമാണെന്നും പ്രപഞ്ചം നമ്മളെ ലക്ഷ്യത്തിലേക്കുമെന്നും തമിഴ് നടനായ സൂര്യയും ട്വീറ്റ് ചെയ്തു. ഉടനെ തന്നെ സൂര്യയുടെ ട്വീറ്റിന് മറുപടിയുമായി മാധവനെത്തി. ”എനിക്കറിയാം… നന്ദി ബ്രോ.. വരുന്ന പുതുവർഷത്തിൽ താങ്കളെയും താങ്കളുടെ കുടുംബത്തെയും ഞാൻ മിസ് ചെയ്യും. 2017 എനിക്ക് മറക്കാനാകാത്ത വർഷമാണ്. ഈ വർഷം മംഗളകരമായി തുടങ്ങിയത് നിങ്ങൾക്കും ജോയ്ക്കും ഒപ്പമാണെ”ന്ന് മാധവൻ കുറിക്കുകയുണ്ടായി.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.