[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാസ്റ്റാര്‍ മമ്മൂട്ടി പുതുവത്സരം തുടങ്ങുന്നത് അബ്രഹാമിന്റെ സന്തതികളുടെ ഷൂട്ടിംഗ് ആരംഭിച്ചുകൊണ്ട്

രണ്ട് മാസങ്ങൾക്ക് മുൻപ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മ ദിനത്തിലാണ് ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഗ്രേറ്റ് ഫാദർ എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ ആയിരുന്ന ഹനീഫ് അദേനി ആണ്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ടി എൽ ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ജനുവരി ഒന്നിന് നടക്കും. ഇതിന് മുൻപ് മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ ‘കസബ’ എന്ന ചിത്രം നിർമ്മിച്ചതും ടി എൽ ജോർജ് ആയിരുന്നു.

‘ഒരു പൊലീസ് കഥ’ എന്ന ടാഗ്ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. വിഷു റിലീസ് ആയി ഈ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എറണാകുളത്തു ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഈ മാസം അവസാനത്തോടെ പുറത്തു വിടും എന്നാണ് സൂചന. ചിത്രം വിഷു റിലീസായി തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

അതേസമയം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രം ‘മാസ്റ്റർ പീസ്’ ആരാധകരിൽ നിന്നും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടി പോലീസ് ഓഫീസർ ആയി എത്തുന്ന ‘സ്ട്രീറ്റ് ലൈറ്റ്‌സ്’ എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. ഒരു വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ ജെയിംസ് എന്ന പോലീസ് ഓഫീസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ശരത് സന്ദിത് ഒരുക്കുന്ന പരോൾ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.