മാർജാര ഒരു കല്ലു വെച്ച നുണ എന്ന ചിത്രത്തിൽ ഒരു ഗംഭീര വേഷം ചെയ്തു കൊണ്ട് പ്രശസ്ത നടൻ രാജേഷ് ശർമയും നമ്മുടെ മുന്നിൽ എത്തുകയാണ്. ഈ വരുന്ന ജനുവരി മൂന്നിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. മൂന്നു തവണ മികച്ച നാടക നടനുള്ള അവാർഡ് നേടിയിട്ടുള്ള രാജേഷ് ശർമ്മ ഡോ. ബിജു സംവിധാനം നിർവ്വഹിച്ച സൈറ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ സജീവമായത്. ഒട്ടേറെ മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച അദ്ദേഹം പോപ്പുലർ ആയത് വിപിൻ ആറ്റ്‌ലി ഒരുക്കിയ ഹോമിലി മീൽസ് എന്ന ചിത്രത്തിലെ മോസപ്പൻ എന്ന കഥാപാത്രത്തിലൂടെയാണ്. ഇപ്പോൾ ഒരു മികച്ച കഥാപാത്രമാണ് മാർജാര ഒരു കല്ലുവച്ച നുണ എന്ന ചിത്രത്തിലും അദ്ദേഹം ചെയ്തിരിക്കുന്നത് എന്നാണ് സൂചന.
ചന്ദ്രേട്ടൻ എന്നാണ് ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്ത ഈ ചിത്രം മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളിയാണ് നിർമ്മിച്ചിരിക്കുന്നത്. ജെയ്സൺ ചാക്കോ, ഹരീഷ്പേരടി, അഭിരാമി, രേണു സുന്ദർ, ടിനിടോം, അഞ്ജലി നായർ, കൊല്ലം സുധി, സുധീർ കരമന തുടങ്ങിയവരും അഭിനയിച്ച ഈ ചിത്രത്തിന് ജെറി ക്യാമറ ചലിപ്പിച്ചപ്പോൾ കിരൺ ജോസ് ആണ് സംഗീതം പകർന്നത്. ജിസ്സൺ ജോർജ്ജ് പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് പ്രശസ്ത എഡിറ്റർ ആയ ലിജോ പോൾ ആണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഈ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.