കാളിദാസ് ജയറാം നായകനായി എത്തുന്ന ഹാപ്പി സർദാർ എന്ന സിനിമയുടെ ലൊക്കേഷനിൽ അനുഭവിക്കേണ്ടി വന്ന അപമാനത്തെ കുറിച്ച് പ്രശസ്ത നടി മാലാ പാർവ്വതി നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഹാപ്പി സർദാർ ചിത്രത്തിന്റെ നിർമ്മാതാവിന്റെ കാഷ്യർ ഈ നടിയുടെ പേര് പറയാതെ തന്നെ ഒരു അമ്മ നടി തങ്ങളുടെ ലൊക്കേഷനിൽ കാരവൻ ആവശ്യപ്പെട്ടെന്നു പോസ്റ്റ് ചെയ്തു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി മാലാ പാർവ്വതി എത്തിയിരിക്കുകയാണ്. ഹാപ്പി സർദാർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടിയിരുന്നില്ലെന്നും ഇതുകൊണ്ട് തന്നെ സ്വന്തം ചിലവിൽ താൻ ഒരു കാരവൻ വാടകയ്ക്ക് എടുക്കുകയായിരുന്നെന്നും മാലാ പാർവ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാര്യ കാരണ സഹിതം വിശദമാക്കി.
മാലാ പാർവ്വതിയുടെ വാക്കുകൾ ഇങ്ങനെ, ” ഹാപ്പി സർദാർ എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം സഞ്ജയ് പാൽ ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? സഞ്ജയ് പാൽ എന്ന ആൾക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേർക്കുന്നു”. ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് പോലെ താൻ വാടകക്ക് എടുത്ത കാരാവാനിന്റെ ബിൽ വിവരങ്ങളും മാലാ പാർവ്വതി ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.