[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ചെറിയ വേഷങ്ങളിൽ നിന്നും അതേ മാസ്റ്റർ ഡയറക്റ്ററുടെ ചിത്രത്തിലെ മാസ്സ് നായകനായി ജോജു ജോർജ്

മലയാള സിനിമയിലെ ഇതിഹാസ സംവിധായകൻ ആണ് ജോഷി. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ഈ മാസം 15 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ ലോഞ്ച് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രതികരണം  നേടി മുന്നേറുകയുമാണ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാസ്റ്റർ ഡയറക്ടർ ജോഷിയുടെ ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ കാട്ടാളൻ പൊറിഞ്ചുവായി എത്തുന്നത് ജോജു ജോർജാണ്

ജോഷി -മോഹൻലാൽ ചിത്രമായ പ്രജയിൽ  ജൂനിയർ ആര്ടിസ്റ് ആയും റൺ ബേബി റൺ ചെറിയ ഒരു വേഷത്തിലും  അഭിനയിച്ച ജോജു ജോർജ് അവിടെ നിന്ന് ഇപ്പോൾ ജോഷി ചിത്രത്തിലെ മാസ്സ് നായക വേഷത്തിൽ  എത്തി നിൽക്കുകയാണ് . നായകൻ മാത്രമല്ല, ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളും ജോജു ജോർജ് ആണ്. ജോസെഫ് എന്ന ചിത്രത്തിന്റെ വിജയത്തോടെ ഒരു നടൻ എന്ന നിലയിലും താരം എന്ന നിലയിലും വലിയ ജനപ്രീതി നേടിയ ജോജുവിന്റെ കാലമാണ് ഇനി മലയാള സിനിമയിൽ വരാനിരിക്കുന്നത് എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. അത്രമാത്രം പരിശ്രമങ്ങൾക്ക് ശേഷമാണു ഇന്ന് കാണുന്ന ഈ വിജയവും നേട്ടങ്ങളും ഈ കലാകാരൻ സ്വന്തമാക്കിയത്. 

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളെ വെച്ച് മാസ്സ് ചിത്രങ്ങൾ ഒരുക്കിയ ജോഷി എന്ന സംവിധായകന്റെ ചിത്രത്തിലെ പുതിയ മാസ്സ് ഹീറോ ആയി ജോജു എത്തുമ്പോൾ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. ജോഷിയുടെ പൊറിഞ്ചുവും മറിയവും ജോസും കൂടി ചേർന്ന് കേരളം കീഴടക്കുമെന്ന പ്രതീക്ഷ.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.