നവാഗതനായ കാർത്തിക് രാമകൃഷ്ണൻ നായകനായ ഷിബു എന്ന ചിത്രം പ്രേക്ഷകരുടെ മാത്രമല്ല മലയാള ചലച്ചിത്ര പ്രവർത്തകരുടെയും പ്രശംസ നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത നടനും രചയിതാവും ആയ ബിബിൻ ജോർജ് ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വന്നിരുന്നു. ഇപ്പോൾ പ്രശസ്ത സംവിധായകൻ എം പദ്മകുമാർ ആണ് ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത്. എം പദ്മകുമാർ ഈ ചിത്രം കണ്ടു എന്നും അദ്ദേഹത്തിന് ഈ ചിത്രം വളരെ ഇഷ്ടമായി എന്നു പറഞ്ഞു എന്നും ഷിബുവിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. അദ്ദേഹത്തെ പോലുള്ളവരിൽ നിന്നു ലഭിക്കുന്ന അഭിനന്ദനങ്ങളും പിന്തുണയും ആണ് ഈ ചിത്രത്തെ വിജയകരമായി രണ്ടാം വാരത്തിലേക്ക് എത്തിക്കുന്നത് എന്നും അവർ പറഞ്ഞു.
ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ആണ്. പ്രണീഷ് വിജയൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാര്‍ഗോസ് സിനിമാസ് ആണ്. സച്ചിൻ വാര്യർ, വിഘ്‌നേശ് ഭാസ്കരൻ എന്നിവർ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. അഞ്ജു കുര്യൻ നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ഐശ്വര്യ, സലിം കുമാർ, ബിജു കുട്ടൻ, നസീർ സംക്രാന്തി, ലുക്മൻ, വിനോദ് കോവൂർ, സ്നേഹ എന്നിവരും അഭിനയിച്ചിരിക്കുന്നു. കോമെഡിയും, പ്രണയവും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ ഒരു ക്ലീൻ ഫാമിലി എന്റർടെയ്ൻമെന്റ് മൂവി ആണ് ഷിബു.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
This website uses cookies.