[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സോഷ്യൽ മീഡിയയിൽ വീണ്ടും രജനി തരംഗം; ദർബാറിൽ മരണ മാസ്സ് ആയി തലൈവർ..!

സർക്കാർ എന്ന വിജയ് ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദർബാർ. സൂപ്പർ സ്റ്റാർ രജനികാന്ത് നായകൻ ആയി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് നയൻ താര ആണ്. പേട്ട എന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തലൈവർ രജനികാന്ത് വീണ്ടും മാസ്സ് കഥാപാത്രമായി എത്തുന്ന ചിത്രമാണ് ദർബാർ. ഒരു മാസ്സ് പോലീസ് ഓഫീസർ ആയാണ് രജനികാന്ത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ രജനികാന്തിന്റെ മാസ്സ് സ്റ്റില്ലുകൾ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ എ ആർ മുരുഗദോസ്. സൂപ്പർ സ്റ്റാർ രജനികാന്ത് പോലീസ് യൂണിഫോമിൽ ഉള്ളതും അല്ലാത്തതുമായ മാസ്സ് സ്റ്റില്ലുകൾ ആണ് എത്തിയിരിക്കുന്നത്. റിലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ ഈ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറി കഴിഞ്ഞു.

മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ ആയാണ് അദ്ദേഹം എത്തുന്നത് എന്നും അതുപോലെ അദ്ദേഹം ഈ ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആവും എത്തുകയെന്നുമൊക്കെ സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഏതായാലും പോലീസ് ഉദ്യോഗസ്ഥൻ ആയാണ് സൂപ്പർ താരം എത്തുന്നത് എന്നുള്ള കാര്യം വ്യക്തമായി കഴിഞ്ഞു. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ കൂടിയായ സന്തോഷ് ശിവൻ ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ദർബാറിന്‌ വേണ്ടി സംഗീതം ഒരുക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രം അടുത്ത പൊങ്കലിന് പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്നാണ് സൂചന.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

5 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.