സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ ആണ്. കഥ രചിച്ചിരിക്കുന്നത് അജിത്. ഉണ്ണി മുകുന്ദൻ, ആസിഫ് അലി, മംമ്‌ത മോഹൻദാസ്, സണ്ണി വെയ്ൻ എന്നീ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.
ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരും അഭിനയിച്ച ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂർത്തിയായത് ജൂൺ അവസാന വാരമാണ്.
ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം – രഞ്ജിൻ രാജ്, എഡിറ്റർ- അരുൺ രാഘവ്, ക്രീയേറ്റീവ് ഡയറക്ടർ- ജോഷി മേടയിൽ, മേക്കപ്പ്- രാജേഷ് നെന്മാറ/ മാളു, വസ്ത്രാലങ്കാരം- സിമി ആൻ/ ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗൾ, ക്രീയേറ്റീവ് ഡിറക്ഷൻ ടീം- അജിത് കെ കെ, ഗോഡ്‌വിൻ, കാസ്റ്റിംഗ്- സുജിത് ഫീനിക്സ്, ആക്ഷൻ- ജോൺസൻ, സ്റ്റിൽസ്- അനുലാൽ/സിറാജ്, പോസ്റ്റർ ഡിസൈൻ- മിൽക്ക് വീഡ്. പിആർഒ ശബരി.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.