ഇപ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള ഓരോ വാർത്തകൾക്കും കാതോർക്കുന്നതു. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിലും മുരളി ഗോപി മോഹൻലാലിന് വേണ്ടിയൊരുക്കിയ ആദ്യ തിരക്കഥ എന്ന നിലയിലുമെല്ലാം ലൂസിഫർ ശ്രദ്ധയാകർഷിക്കുന്നു. ഈ ചിത്രത്തിന്റെ ഓരോ ഷൂട്ടിംഗ് സ്റ്റില്ലുകൾ പോലും സോഷ്യൽ മീഡിയയിൽ ആവേശമായി മാറുന്ന സാഹചര്യത്തിൽ മുരളി ഗോപി ലൂസിഫറിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്. മോഹൻലാൽ എന്ന താരത്തിലെ നടനെയും നടനിലെ താരത്തെയും ഒരുപോലെ സ്നേഹിക്കുന്നവരാണ് താനും സംവിധായകനായ പൃഥ്വിരാജ് സുകുമാരനും എന്നും, അതുകൊണ്ടു തന്നെ മോഹൻലാൽ എന്ന നടനെയും താരത്തെയും ഈ ചിത്രത്തിൽ കാണിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുരളി ഗോപി സൂചിപ്പിച്ചു.
വളരെയധികം അർപ്പണബോധമുള്ള ഒരു സംവിധായകനാണ് പൃഥ്വിരാജ് എന്നും , വളരെ വിരളമായി മാത്രം നമ്മുക്ക് കാണാൻ സാധിക്കുന്ന മേക്കിങ്ങിലെ കൃത്യതയും ക്രാഫ്റ്റിന് മേലുള്ള കമാന്റും പൃഥ്വിരാജ് കാണിക്കുന്നു എന്നും മുരളി ഗോപിപി പറയുന്നു. സിനിമയെന്ന കലയെ കുറിച്ചും വ്യവസായത്തെ കുറിച്ചും കാലങ്ങളായി ഉണ്ടാക്കിയെടുത്തിട്ടുള്ള അറിവ് പൃഥ്വിരാജ് എന്ന സംവിധായകന് ഒരു മുതൽക്കൂട്ട് തന്നെയാണ് എന്നും അദ്ദേഹം പറയുന്നു. ഇന്ദ്രജിത് എന്ന നടനെ തനിക്കു വലിയ ഇഷ്ടം ആണെന്നും അദ്ദേഹത്തിന്റെ ഒരു മികച്ച കഥാപാത്രവും ഈ ചിത്രത്തിൽ കാണാൻ കഴിയുമെന്നും മുരളി ഗോപി പറഞ്ഞു.
ലൂസിഫറിന്റെ ഷൂട്ടിംഗ് സ്റ്റില്ലുകൾ എടുത്തു സോഷ്യൽ മീഡിയ വഴി പരത്തുന്നവരോട് മുരളി ഗോപിക്ക് പറയാൻ ഉള്ളത് സിനിമ കാണാനുള്ളതാണ്, ഊഹിക്കാനുള്ളതല്ല എന്നാണ് . അത് ചെയ്തു വിൽക്കാൻ ശ്രമിക്കുന്നവർ സിനിമയുടെ ഇഷ്ടക്കാരും അല്ല എന്നും അദ്ദേഹം തുറന്നടിക്കുന്നു. ഇനിയും പുറത്തു വിടാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ലൂസിഫറിലുണ്ടെന്നുള്ള സൂചനയും മുരളി ഗോപിയുടെ വാക്കുകൾ തരുന്നു.
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
This website uses cookies.