താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലുസിഫെർ എന്ന ചിത്രം ഈ വരുന്ന മാര്ച്ച് 28 ന് ലോകം മുഴുവൻ റീലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത് ലുസിഫെർ എന്റർടൈന്മെന്റ് സിനിമകളുടെ രാജാവ് ആയിരിക്കും എന്നാണ്. മോഹൻലാൽ എന്ന നടനെ ഇത്ര സ്റ്റൈലിഷ് ആയി ഈ അടുത്ത കാലത്ത് ആരും അവതരിപ്പിചിട്ടില്ല എന്നും ആന്റണി പറയുന്നു.
വളരെ ചടുലമായ രീതിയിൽ നീങ്ങുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങളും കയ്യടി നേടുമെന്നും ആന്റണി പറഞ്ഞു. അനാവശ്യമായ ഒറ്റ ഷോട്ട് പോലും ഈ ചിത്രത്തിൽ ഇല്ല എന്നും ഒറ്റ എം മിസ്കാസ്റ്റിംഗ് പോലും ചിത്രത്തിൽ ഇല്ല എന്നും അദ്ദേഹം പറയുന്നു. ഏതായാലും വലിയ പ്രതീക്ഷകൾക്ക് നടുവിൽ ആണ് ലുസിഫെർ റിലീസിന് എത്തുന്നത്. ഒരു മലയാള സിനിമ നേടുന്ന എക്കാലത്തെയും ഏറ്റവും വലിയ റീലീസ് ആയിരിക്കും ഈ ചിത്രം എന്നാണ് സൂചന. മഞ്ജു വാര്യർ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, വിവേക് ഒബ്രോയ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഇവരുടെ പോസ്റ്ററുകൾ ഇപ്പോഴേ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി കഴിഞ്ഞു. സുജിത് വാസുദേവ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് സംജിത് മുഹമ്മദും ഇതിനു സംഗീതം ഒരുക്കിയത് ദീപക് ദേവും ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.