മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ തന്റെ ആരാധകർക്കായി ഇപ്പോൾ ഓരോ ദിവസവും പുതിയ സർപ്രൈസുകൾ സമ്മാനിക്കുകയാണ്. ഇന്ന് മോഹൻലാൽ തന്റെ ആരാധകരുടെയും മലയാള സിനിമാ പ്രേമികളുടെയും മുൻപിലേക്ക് സമർപ്പിച്ചത് തന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ ടൈറ്റിൽ ഫോണ്ട് വീഡിയോ ആണ്. യുവ സൂപ്പർ താരമായ പ്രിത്വി രാജ് സുകുമാരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം മുരളി ഗോപിയാണ് എഴുതുന്നത്. ആനന്ദ് രാജേന്ദ്രൻ തയ്യാറാക്കിയ ഈ ടൈറ്റിൽ ഫോണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇതിൽ ഒളിഞ്ഞിരിക്കുന്ന ചില നിഗൂഢ അർത്ഥങ്ങളാലും അതുപോലെ ആ അർഥങ്ങൾ വിരൽ ചൂണ്ടുന്ന ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിന്റെ സൂചനയാലുമാണ്. ലൂസിഫർ ടൈറ്റിൽ ഫോണ്ട് റിവേഴ്‌സ് മോഡിൽ വായിച്ചാൽ കിട്ടുന്ന വാക്ക് റെഫികൾ എന്നാണ്. പൈശാചിക ശക്തികളുടെ റാണി എന്നറിയപ്പെടയുന്ന കഥാപാത്രമാണ് റെഫികൾ എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
നരകത്തിന്റെ അധിപനായ ലൂസിഫർ പോലെ തന്നെ പൈശാചിക ശക്തികളുടെ അധിപയായ റെഫികൾ എന്ന വക്കും ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്നത്, ഈ ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമുള്ള ശക്തയായ ഒരു സ്ത്രീ കഥാപാത്രം കൂടി ഉണ്ടാകും എന്നതിന്റെ സൂചനയാണെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. ആരാവും ആ നായിക എന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്. മഞ്ജു വാര്യർ ആയിരിക്കും ആ നായിക എന്ന ഊഹാപോഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. കാരണം, താൻ എന്നെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് എങ്കിൽ അതിൽ മോഹൻലാലും മഞ്ജു വാര്യരും നായകനും നായികയും ആയി വരണം എന്നാണ് തന്റെ ആഗ്രഹം എന്ന് പ്രിത്വി രാജ് സുകുമാരൻ ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഏതായാലും മോഹൻലാലിനൊപ്പം ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണെന്നാണ് സൂചന.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.