മലയാള സിനിമയുടെ ബോക്സ് ഓഫീസ്, തിയേറ്റർ റൺ ചിത്രങ്ങളുടെ കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ അവയിൽ ഏറെക്കുറെ എല്ലാ റെക്കോർഡുകളും കൈവശം വെച്ചിരിക്കുന്നത് മോഹൻലാൽ എന്ന താര ചക്രവർത്തി ആണെന്നുള്ളതാണ്. മലയാള സിനിമയ്ക്കു പുതിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ സൃഷ്ടിച്ചു തരുന്നതും മോഹൻലാൽ, അവയെ തിരുത്തിയെഴുതി പുതിയ നാഴികക്കല്ലുകൾ തീർക്കുന്നതും മോഹൻലാൽ എന്ന അവസ്ഥയാണ് നമ്മൾ വർഷങ്ങളായി കാണുന്നത്. തന്റെ ഏതെങ്കിലും റെക്കോർഡ് മറ്റൊരു ചിത്രം തകർത്താൽ അധികം വൈകാതെ തന്നെ മോഹൻലാൽ അത് തിരിച്ചു പിടിച്ചിരിക്കും എന്നും നമ്മുക്കറിയാം. ഇപ്പോഴിതാ ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ കേരളത്തിൽ നിന്ന് നേടുന്ന ചിത്രമെന്ന റെക്കോർഡ് മോഹൻലാലിൻറെ പുലിമുരുകനിൽ നിന്ന് ബാഹുബലി 2 നേടിയെടുത്തപ്പോൾ, ലൂസിഫർ എന്ന തന്റെ പുതിയ ചിത്രം കൊണ്ട് ബാഹുബലി 2 സൃഷ്‌ടിച്ച ആ റെക്കോർഡും മോഹൻലാൽ തകർത്തു കഴിഞ്ഞു.
ആദ്യ ആഴ്ചയിൽ കേരളത്തിൽ നിന്ന് ബാഹുബലി 2 നേടിയത് 31 കോടി രൂപയ്ക്കു മുകളിൽ ആണെങ്കിൽ, ലൂസിഫർ നേടിയത് 33 കോടി രൂപയ്ക്കു മുകളിൽ ആണ്. അമേരിക്കയിലും സംഭവിച്ചത് ഇത് തന്നെ. പുലിമുരുകൻ എന്ന ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ അവിടെ ഞാൻ പ്രകാശൻ തകർത്തിരുന്നു. ഇപ്പോഴിതാ ഞാൻ പ്രകാശന്റെ ഫൈനൽ കളക്ഷൻ ഇരട്ടി മാർജിനിൽ മറികടന്നു അമേരിക്കയിൽ 500K കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി ലൂസിഫർ മാറി. ഈ ചിത്രത്തിന്റെ എട്ടു ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ ഏകദേശം 80 കോടിയോളം രൂപയാണ്. അടുത്ത ആഴ്ചക്കുള്ളിൽ തന്നെ നൂറു കോടി എന്ന മാന്ത്രിക സംഖ്യയിൽ ഈ ചിത്രം തൊടും എന്നുറപ്പായി കഴിഞ്ഞു. പുലി മുരുകന് ശേഷം ഈ ചരിത്രം ആവർത്തിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം ആയിരിക്കും ലൂസിഫർ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.