മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ലൂസിഫർ തന്റെ ആദ്യ മാസ്സ് എന്റർടൈനർ ചിത്രമായിരിക്കുമെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്ന നിലയ്ക്ക് തന്നെ ആരാധകർ വലിയ ആവേശത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. 20 കോടിയോളം മുതൽ മുടക്കിൽ ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം തന്റെ കരിയറിൽ ഇന്നേവരെ കാണാത്ത ഒരു വ്യത്യസ്ത ചിത്രമായിരിക്കുമെന്ന് മുരളീ ഗോപി അറിയിച്ചു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുരളീഗോപി ഇക്കാര്യം പറഞ്ഞത്. മോഹൻലാൽ എന്ന നടനെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ഒരു മാസ്സ് ത്രില്ലർ ചിത്രമായിരിക്കും ലൂസിഫർ എന്നാണ് എഴുത്തുകാരനായ മുരളി ഗോപി തന്നെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റേതായി നടന്ന അവസാനവട്ട ചർച്ചകൾ മോഹൻലാൽ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ആദ്യവാരം ആരംഭിക്കും.
മലയാളത്തിലെ ഏറ്റവും വലിയ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു എന്ന വാർത്ത വന്നത് മുതൽ ആരാധകർ വലിയ പ്രതീക്ഷയിലും ആവേശത്തിലുമായിരുന്നു. മോഹൻലാലിന്റെ ഇന്നോളം കണ്ടതിൽ വച്ച് ഏറ്റവും വലിയ മാസ്സ് കഥാപാത്രമായിരിക്കും ലൂസിഫറിൽ എന്ന മുരളി ഗോപിയുടെ പ്രസ്താവനയോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ചിത്രത്തിനായി ഇന്നേവരെ കണ്ടതിൽ വച്ചു ഏറ്റവും സ്റ്റൈലിഷ് ഗെറ്റപ്പിലാകും മോഹൻലാൽ എത്തുക എന്നാണ് അറിയാൻ കഴിയുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ മുരളിഗോപി എന്നും മലയാളത്തിൽ വ്യത്യസ്ത ചിത്രങ്ങൾ അണിയിച്ചൊരുക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഒരു മാസ്സ് ചിത്രം എന്ന നിലയ്ക്ക് കൂടി ലൂസിഫർ പ്രസക്തമാവുകയാണ്. 20 കോടിയോളം മുതൽമുടക്കി വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം ആശിർവാദ് ഫിലിംസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർവ്വഹിക്കുന്നു. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് പൂർത്തിയാക്കിയിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കി ഈ വർഷം തന്നെ ലൂസിഫർ റിലീസിനെത്തും.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.