ലുസിഫെർ എന്ന മോഹൻലാൽ ചിത്രം മലയാള സിനിമയിലെ സകല ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തു കൊണ്ട് മുന്നേറുകയാണ്. എട്ടു ദിവസം കൊണ്ട് 100 കോടി രൂപയുടെ ബിസിനസ്സ് നടത്തിയ ഈ ചിത്രം 12 ദിവസം കൊണ്ട് 100 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷനും നേടിയെടുത്തു. വിദേശ മാർക്കറ്റിൽ നിന്നു മാത്രം ഇത് വരെ 45 കോടിയോളം രൂപയാണ് ലുസിഫെർ നേടിയത്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഈ വർഷം രജനികാന്ത് നായകനായ പേട്ട എന്ന ചിത്രം മാത്രമേ ലുസിഫെറിന് മുകളിൽ ഉള്ളു. ഇതോടെ വിദേശ മാർക്കറ്റിൽ മലയാള സിനിമക്ക് വമ്പൻ കച്ചവട സാധ്യത ആണ് ഈ മോഹൻലാൽ ചിത്രം നേടി കൊടുത്തത്.
ഗൾഫിൽ നിന്ന് മാത്രം ഇതിനോടകം 38 കോടി രൂപയോളം ലുസിഫെർ നേടി എന്നു ഇന്റർനാഷണൽ ട്രാക്കിംഗ് സൈറ്റ് ആയ ബോക്‌സ് ഓഫീസ് മോജോ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ നിന്നു 4 കോടിക്കു മുകളിൽ നേടിയ ഈ ചിത്രം റെസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്നും ഏകദേശം അതിനോട് അടുത്ത കളക്ഷൻ നേടി. റെസ്റ്റ് ഓഫ് ഇൻഡ്യ മാർക്കറ്റിൽ നിന്നു ഇപ്പോൾ തന്നെ ഒൻപത് കോടിയോളം നേടിയ ലുസിഫെർ കേരളത്തിൽ നിന്നും 45 കോടിയോളം ആണ് 12 ദിവസം കൊണ്ട് നേടിയത്. ഏറ്റവും വേഗത്തിൽ 100 കോടി കളക്ഷൻ നേടിയ മലയാള ചിത്രം എന്ന റെക്കോർഡും ലുസിഫെർ നേടി. മലയാളത്തിലെ 100 കോടി കളക്ഷൻ നേടുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് ലുസിഫെർ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.