[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റാവാൻ മെഗാ മാസ്സ് ലുക്കിൽ മോഹൻലാൽ; ലൂസിഫറിന്റെ രണ്ടാമത്തെ കിടിലൻ പോസ്റ്റർ എത്തി..!

മോഹൻലാൽ എന്ന താരം ബോക്സ് ഓഫീസിന്റെ കാര്യത്തിൽ ഒരു സുനാമി ആണ്. ഒരു മോഹൻലാൽ ചിത്രം ജനങ്ങൾ ഏറ്റെടുത്താൽ അതുവരെയുള്ള സകല ബോക്സ് ഓഫീസ് ചരിത്രങ്ങളും മാറ്റിയെഴുതുന്ന വിജയങ്ങൾ ആയി മാറും എന്നത് എന്നും എപ്പോഴും നമ്മൾ കാണുന്നതാണ്. കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ മലയാളത്തിൽ ഉണ്ടായ പതിനഞ്ചോളം ഇൻഡസ്ട്രി ഹിറ്റുകളിൽ പന്ത്രണ്ടും മോഹൻലാൽ എന്ന താര ചക്രവർത്തിയുടെ പേരിലായതു തന്നെ ആ കാരണം കൊണ്ടാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാർ എന്ന നിലയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം പോപ്പുലർ ആയ വേറെയൊരു മലയാള നടൻ ഇല്ല എന്നതും മോഹൻലാലിൻറെ താരമൂല്യം വേറെ ലെവലിൽ എത്തിക്കുന്നു. ഇപ്പോഴിതാ മറ്റൊരു മെഗാ മാസ്സ് ചിത്രത്തിന്റെ കൂടി ഭാഗമായി കഴിഞ്ഞു മോഹൻലാൽ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി ഒരുക്കുന്ന ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി ജോയിൻ ചെയ്തു കഴിഞ്ഞു.

Lucifer Movie

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യം വന്നപ്പോൾ അതിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തല ഭാഗം ഇല്ലാതെ അദ്ദേഹത്തിന്റെ ശരീരം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മോഹൻലാലിൻറെ ഈ ചിത്രത്തിലെ കട്ട കലിപ്പ് ലുക്ക് ഉള്ള പുതിയ പോസ്റ്റർ റിലീസ് ചെയ്തു കഴിഞ്ഞു. മെഗാ മാസ്സ് ലുക്കിലാണ് മോഹൻലാൽ ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കട്ട താടിയും പിരിച്ചു വെച്ച മീശയും കണ്ണിൽ രൗദ്ര ഭാവവുമായി എത്തിയ മോഹൻലാലിൻറെ ഈ പുതിയ പോസ്റ്റർ അക്ഷരാർഥത്തിൽ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുകയാണ്. മൂന്നു ദിവസം മുൻപാണ് ലൂസിഫർ ഷൂട്ടിംഗ് തുടങ്ങിയത്. മോഹൻലാൽ കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ലൂസിഫർ ഒരുങ്ങുന്നത്. വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്, മഞ്ജു വാര്യർ, മമത മോഹൻദാസ് തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.