Lucifer Movie
മോഹൻലാൽ എന്ന താരം ബോക്സ് ഓഫീസിന്റെ കാര്യത്തിൽ ഒരു സുനാമി ആണ്. ഒരു മോഹൻലാൽ ചിത്രം ജനങ്ങൾ ഏറ്റെടുത്താൽ അതുവരെയുള്ള സകല ബോക്സ് ഓഫീസ് ചരിത്രങ്ങളും മാറ്റിയെഴുതുന്ന വിജയങ്ങൾ ആയി മാറും എന്നത് എന്നും എപ്പോഴും നമ്മൾ കാണുന്നതാണ്. കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ മലയാളത്തിൽ ഉണ്ടായ പതിനഞ്ചോളം ഇൻഡസ്ട്രി ഹിറ്റുകളിൽ പന്ത്രണ്ടും മോഹൻലാൽ എന്ന താര ചക്രവർത്തിയുടെ പേരിലായതു തന്നെ ആ കാരണം കൊണ്ടാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാർ എന്ന നിലയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം പോപ്പുലർ ആയ വേറെയൊരു മലയാള നടൻ ഇല്ല എന്നതും മോഹൻലാലിൻറെ താരമൂല്യം വേറെ ലെവലിൽ എത്തിക്കുന്നു. ഇപ്പോഴിതാ മറ്റൊരു മെഗാ മാസ്സ് ചിത്രത്തിന്റെ കൂടി ഭാഗമായി കഴിഞ്ഞു മോഹൻലാൽ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി ഒരുക്കുന്ന ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി ജോയിൻ ചെയ്തു കഴിഞ്ഞു.
ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യം വന്നപ്പോൾ അതിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തല ഭാഗം ഇല്ലാതെ അദ്ദേഹത്തിന്റെ ശരീരം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മോഹൻലാലിൻറെ ഈ ചിത്രത്തിലെ കട്ട കലിപ്പ് ലുക്ക് ഉള്ള പുതിയ പോസ്റ്റർ റിലീസ് ചെയ്തു കഴിഞ്ഞു. മെഗാ മാസ്സ് ലുക്കിലാണ് മോഹൻലാൽ ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കട്ട താടിയും പിരിച്ചു വെച്ച മീശയും കണ്ണിൽ രൗദ്ര ഭാവവുമായി എത്തിയ മോഹൻലാലിൻറെ ഈ പുതിയ പോസ്റ്റർ അക്ഷരാർഥത്തിൽ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുകയാണ്. മൂന്നു ദിവസം മുൻപാണ് ലൂസിഫർ ഷൂട്ടിംഗ് തുടങ്ങിയത്. മോഹൻലാൽ കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ലൂസിഫർ ഒരുങ്ങുന്നത്. വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്, മഞ്ജു വാര്യർ, മമത മോഹൻദാസ് തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.