സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’. മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഈ വർഷം എല്ലാവരും ഉറ്റുനോക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാൽ നായകനായിയെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വാരം കുട്ടികാനം, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ആരംഭിച്ചിരുന്നു. പ്രതിനായക സ്വഭാവമുള്ള ഒരു നായകവേഷമാണ് മോഹൻലാൽ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഒരു മാസ്സ് എന്റർട്ടയിനർ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിൽ നായികമാരായി മഞ്ജു വാര്യരും മമ്ത മോഹൻദാസും വേഷമിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പ്രതീക്ഷകൾ വീണ്ടും വാനോളം ഉയർത്തുവാനും സാധിച്ചു. ഇരുണ്ട രൂപത്തിൽ കട്ട താടിയുമായിട്ടുള്ള മോഹൻലാലിന്റെ മുഖം മാത്രമുള്ള പോസ്റ്ററും വലിയ സ്വീകരിത ലഭിക്കുകയുണ്ടായി.
ലൂസിഫറിന്റെ ലൊക്കേഷനിലെ സ്റ്റില്ലുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. കട്ട താടിയിൽ വെള്ള ഷർട്ടും മുണ്ടുമാണ് മോഹൻലാൽ ധരിച്ചിരിക്കുന്നത്. ജില്ലയിലെ ആദ്യ ഭാഗത്തെ മോഹൻലാലിനെ ഓർമിപ്പിക്കുന്ന വേഷപകർച്ചയാണ് മോഹൻലാൽ ലൂസിഫറിൽ സ്വീകരിച്ചിരിക്കുന്നത്. മോഹൻലാലിന്റെ അംബാസഡർ കാറിന്റെ നമ്പർ പ്ലേറ്റ് സിനിമ പ്രേമികൾ ഞെട്ടലോടെയാണ് നോക്കി കണ്ടത്.
ചെകുത്താന്റെ നമ്പര് എന്ന് വിശേഷിപ്പിക്കുന്ന 666 എന്ന സംഘ്യകളാണ് നമ്പർ പ്ലേറ്റായി ഉപയോഗിച്ചിരിക്കുന്നത്. മഴയത്തുള്ള ഒരു മാസ്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുള്ള സ്റ്റില്ലുകളാണ് പുറത്ത് വന്നിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ടോവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. ലൂസിഫറിൽ വില്ലനായി ബോളിവുഡ് താരം വിവേക് ഒബ്രോയാണനുള്ള കാര്യം ഏറെ കുറെ ഉറപ്പായിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.