കേരളത്തിലെ ജനങ്ങൾ ഇപ്പോൾ അക്ഷരാർത്ഥത്തിൽ ലുസിഫെർ സിനിമയുടെ ഒരു ടിക്കറ്റ് ലഭിക്കാൻ നെട്ടോട്ടം ഓടുകയാണ്. ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രത്തിന് അഭൂതപൂർവമായ ജനത്തിരക്ക് ആണ് അനുഭപ്പെടുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രം കേരളത്തിൽ തരംഗമായി മാറി കഴിഞ്ഞു. ആദ്യ ദിനം മുതൽ തന്നെ കുടുംബ പ്രേക്ഷകരും ഇടിച്ചു കേറി തുടങ്ങിയതോടെ തീയേറ്ററുകൾ നിറഞ്ഞു കവിയുകയാണ്. മലപ്പുറം എടപ്പാളിൽ 24 മണിക്കൂർ ഷോസ് നടക്കുകയാണ്. അർധരാത്രിക്കു വരെ എക്സ്ട്രാ ഷോകൾ തീയേറ്ററുകൾ ഇട്ടു കഴിഞ്ഞു. 250 ഓളം ഫാൻസ് ഷോകളും 100 നു മുകളിൽ സ്‌പെഷ്യൽ ഷോകളും, കൂടാതെ ഇപ്പോൾ കൂട്ടിച്ചേർക്കുന്ന എക്സ്ട്രാ ഷോകളും അടക്കം അഞ്ഞൂറിൽ അധികം എക്സ്ട്രാ ഷോകൾ ആണ് ലുസിഫെറിന് ആദ്യ ദിനം ലഭിച്ചത്.
ഇതിനു മുൻപ് അഞ്ഞൂറിൽ അധികം എക്സ്ട്രാ ഷോ കളിച്ച ഒരേ ഒരു മലയാള ചിത്രമേ ഉള്ളു. അതും മോഹൻലാൽ ചിത്രം തന്നെ. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ഒടിയൻ ആണ് ആ ചിത്രം. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലുസിഫെർ. മുരളി ഗോപി രചിച്ചു ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ പുലി മുരുകന്റെ കളക്ഷൻ റെക്കോർഡുകൾ തകർക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. മഞ്ജു വാര്യർ, വിവേക് ഒബ്രോയ്, ടോവിനോ തോമസ്, സായ് കുമാർ, കലാഭവൻ ഷാജോൻ എന്നിവരും അതിഥി വേഷത്തിൽ എത്തിയ പൃഥ്വിരാജ് സുകുമാരനും പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.