ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റുഫോമുകളിൽ ഒന്നാണ് ബുക്ക് മൈ ഷോ ആപ്പ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റു പോകുന്ന ഓൺലൈൻ ആപ്പ്ലിക്കേഷനാണ് ബുക്ക് മൈ ഷോ. സിനിമ മുതൽ എല്ലാ തരത്തിൽ ഉള്ള എന്റർടൈൻമെന്റ് പരിപാടികളുടേയും ടിക്കറ്റുകളുടെ ബുക്കിംഗ് ഈ ആപ്പ് വഴി സാധ്യമാണ്. ബുക്ക് മൈ ഷോ ആപ്പിലെ സിനിമകളുടെ റേറ്റിങ് വരെ പലപ്പോഴും ഏതു സിനിമ കാണണം എന്നുള്ള പ്രേക്ഷകരുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. വ്യക്തമായ കളക്ഷൻ ട്രാക്കിങ് ലഭിക്കുന്നതിനും ഏറെ സഹായകരമാണ് ബുക്ക് മൈ ഷോ ആപ്പ്. ഇപ്പോഴിതാ ഈ വർഷം ബുക്ക് മൈ ഷോ ആപ് വഴി ഉള്ള ടിക്കറ്റ് ബുക്കിങ്ങിലൂടെ ഏറ്റവും അധികം കളക്ഷൻ നേടിയ അമ്പതു ചിത്രങ്ങളുടെ പട്ടിക അവർ പുറത്തു വിട്ടു കഴിഞ്ഞു.
ഈ ലിസ്റ്റിൽ ഒരേ ഒരു മലയാള ചിത്രം മാത്രമാണ് സ്ഥാനം പിടിച്ചത്. അത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം ബുക്ക് മൈ ഷോ ആപ്പ് വഴി ഉള്ള ടിക്കറ്റ് ബുക്കിങ്ങിൽ നിന്ന് മാത്രം 39 കോടി രൂപയാണ് നേടിയത്. വേൾഡ് വൈഡ് കളക്ഷൻ ആയി 130 കോടിയോളം നേടിയ ഈ ചിത്രം ബുക്ക് മൈ ഷോ ലിസ്റ്റിൽ നാല്പത്തിയാറാം സ്ഥാനത്തു ആണ് ലൂസിഫർ സ്ഥാനം പിടിച്ചത്.
അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിം 425 കോടി ബുക്ക് മൈ ഷോ കളക്ഷനുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഈ ലിസ്റ്റിൽ ബോളിവുഡ് ചിത്രം വാർ ആണ് രണ്ടാം സ്ഥാനത്തു. 236 കോടി ആണ് വാറിന്റെ ബുക്ക് മൈ ഷോ കളക്ഷൻ. 204 കോടിയും ആയി സാഹോ ആണ് സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ മുന്നിൽ. ഈ ലിസ്റ്റിൽ ആറാം സ്ഥാനത്തു ആണ് സാഹോ. 81 കോടി നേടി രജനികാന്തിന്റെ പേട്ട ഇരുപത്തിയൊമ്പതാം സ്ഥാനത്തു വന്നപ്പോൾ 75 കോടിയും ആയി ദളപതിയുടെ ബിഗിൽ മുപ്പത്തിരണ്ടാം സ്ഥാനത്തു ആണ്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.