[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

2019 ഇൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ 10 സൗത്ത് ഇന്ത്യൻ സിനിമാ താരങ്ങൾ

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രശസ്ത ഫാഷൻ- സിനിമ മാഗസിൻ ആയ ഫോബ്‌സ് ഇന്ത്യ, 2019 എന്ന വർഷത്തിലെ ടോപ് 100 ഇന്ത്യൻ സെലിബ്രിറ്റീസിന്റെ ലിസ്റ്റ് പുറത്തു വിട്ടത്. മലയാള സിനിമക്കു അഭിമാനമായി ലിസ്റ്റിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും ഇടം പിടിച്ചിരുന്നു. താരങ്ങളുടെ വരുമാനവും താരമൂല്യവും കണക്കാക്കിയാണ് ഈ ലിസ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നത്. ഈ ലിസ്റ്റിൽ ഉള്ള ഏറ്റവും കൂടുതൽ വരുമാനം ഉള്ള സൗത്ത് ഇന്ത്യൻ സിനിമാ താരങ്ങളുടെ ലിസ്റ്റ് ഇതാ.

  • 1 ഫോബ്‌സ് ലിസ്റ്റിൽ പതിമൂന്നാം സ്ഥാനത്തു ഉള്ള സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് ഈ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ള സൗത്ത് ഇന്ത്യൻ താരം. നൂറു കോടി രൂപയാണ് 2019 ഇൽ അദ്ദേഹം വരുമാനം ആയി നേടിയത്
  • 2 ഫോബ്‌സ് ലിസ്റ്റിൽ ഇരുപത്തിയേഴാം സ്ഥാനത്തു ഉള്ള കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് സൗത്ത് ഇന്ത്യയിൽ നിന്നും ഇതിൽ ഉള്ള രണ്ടാമത്തെ താരം. 65 കോടിയോളം ആണ് 2019 ഇൽ മോഹൻലാൽ നേടിയത്.
  • 3 ഫോബ്‌സ് ലിസ്റ്റിൽ അൻപത്തി രണ്ടാം സ്ഥാനത്തുള്ള അജിത് ആണ് ഈ ലിസ്റ്റിൽ മൂന്നാമത്തെ സ്ഥാനത്തു. നാൽപ്പതു കോടി രൂപയാണ് തല അജിത്തിന്റെ ഈ വർഷത്തെ വരുമാനം.
  • 4 ഫോബ്‌സ് ലിസ്റ്റിൽ നാല്പത്തിനാലാം സ്ഥാനത്തു ഉള്ള ബാഹുബലി താരം പ്രഭാസിന്റെ വാർഷിക വരുമാനം 35 കോടി രൂപയാണ്. ഈ ലിസ്റ്റിൽ നാലാം സ്ഥാനം ആണ് അദ്ദേഹം അലങ്കരിക്കുന്നത്.
  • 5 ഫോബ്‌സ് ലിസ്റ്റിൽ അന്പത്തിനാലാം സ്ഥാനത്തു ഉള്ള തെലുഗ് സൂപ്പർ താരം മഹേഷ് ബാബു ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തു ആണ്. 35 കോടി രൂപയാണ് മഹേഷ് ബാബുവിന്റെയും വാർഷിക വരുമാനം.
  • 6 മുപ്പത്തി നാലു കോടിയോളം രൂപ വാർഷിക വരുമാനവുമായി ഉലക നായകൻ കമൽ ഹസൻ ഈ ലിസ്റ്റിൽ ആറാം സ്ഥാനത്തു എത്തിയപ്പോൾ ഫോബ്‌സ് ലിസ്റ്റിൽ അദ്ദേഹത്തിന് 56 ആണ് റാങ്ക്.
  • 7 മുപ്പത്തിമൂന്നര കോടി രൂപ വാർഷിക വരുമാനം നേടി മെഗാ സ്റ്റാർ മമ്മൂട്ടി ഏഴാം സ്ഥാനത്തു വന്നിട്ടുണ്ട്. ഫോബ്‌സ് ലിസ്റ്റിൽ അറുപത്തിരണ്ടാം സ്ഥാനത്തു ആണ് മമ്മൂട്ടി.
  • 8 മുപ്പത്തിരണ്ട് കോടിയോളം രൂപ നേടി തമിഴ് നടൻ ധനുഷ് എട്ടാമത് എത്തി. ഫോബ്‌സ് ലിസ്റ്റിൽ 64 ആണ് ധനുഷിന്റെ റാങ്ക്.
  • 9 ഈ ലിസ്റ്റിൽ മുപ്പതു കോടി രൂപ വാർഷിക വരുമാനവുമായി ഒൻപതാമത് സ്ഥാനത്തു ആണ് ദളപതി വിജയ്. ഫോബ്‌സ് ലിസ്റ്റിൽ നാല്പത്തിയേഴാം സ്ഥാനത്തു ആണ് വിജയ് ഇടം പിടിച്ചത്.
webdesk

Recent Posts

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

5 days ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

5 days ago

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

1 week ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

1 week ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 weeks ago

This website uses cookies.