മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ് താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. ഇരുനൂറു കോടിയുടെ ബിസിനസ്സ് നടത്തിയ ആദ്യത്തെ മലയാള ചിത്രം ആണ് ലൂസിഫർ. ആദ്യമായി വിദേശ മാർക്കറ്റിൽ നിന്ന് അമ്പതു കോടി രൂപ കളക്ഷൻ നേടി ചരിത്രവും രചിച്ച ലൂസിഫറിന് ഒരു രണ്ടാം ഭാഗവും ഒരുങ്ങും എന്ന് മോഹൻലാൽ- പൃഥ്വിരാജ് എന്നിവർ പ്രഖ്യാപിച്ചിരുന്നു. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം അവസാനത്തോടെ ആണ് ഷൂട്ടിംഗ് ആരംഭിക്കുക. മുരളി ഗോപി രചിച്ചു ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ആവും ഒരുങ്ങുക.
എന്നാൽ ലൂസിഫറിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവും എന്നും മുരളി ഗോപി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ആശീർവാദ് സിനിമാസ് നേടിയ, ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മേഡ് ഇൻ ചൈന എന്നീ മൂന്നു തുടർ വിജയങ്ങളുടെ ആഘോഷ ചടങ്ങിൽ ആണ് മുരളി ഗോപി ഈ വിവരം പുറത്തു വിട്ടത്. മൂന്നു ഭാഗങ്ങൾ ഉള്ള ഒരു കഥയാണ് ലൂസിഫർ എന്നും മൂന്നാം ഭാഗം കൂടി ഏവർക്കും പ്രതീക്ഷിക്കാം എന്നും മുരളി ഗോപി പറഞ്ഞു. എബ്രഹാം ഖുറേഷി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൂടുതൽ കഥകൾ ആവും ഈ ചിത്രങ്ങളിലൂടെ പറയുക. ലൂസിഫർ 2 തുടങ്ങുന്നതിനു മുൻപ് മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭമായ ബാരോസ് പൂർത്തിയാക്കും. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിലെ നായക വേഷവും ചെയ്യുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.