കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മമ്മൂട്ടി ചിത്രമായ മധുര രാജയുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി ആരാധകർ നടത്തിയ ട്വിറ്റെർ ഹാഷ് ടാഗ് കാമ്പയിനിൽ 24 മണിക്കൂറിൽ 111K ടാഗുകൾ രേഖപ്പെടുത്തി റെക്കോർഡ് ഇട്ടത്. ലുസിഫെർ പ്രൊമോഷന്റെ ഭാഗമായി മോഹൻലാൽ ആരാധകർ നടത്തിയ ഹാഷ് ടാഗ് നേടിയ 89K ട്വീറ്റ് എന്ന റെക്കോര്ഡ് ആയിരുന്നു മധുര രാജ മറികടന്നത്. ഇപ്പോഴിതാ നഷ്ട്ടപെട്ട റെക്കോർഡ് വെറും മണിക്കൂറുകൾ കൊണ്ട് തിരിച്ചു പിടിച്ചിരിക്കുകയാണ് ലുസിഫെർ. ആദ്യ മണിക്കൂറിൽ തന്നെ 35000 ട്വീറ്റുകൾ രേഖപ്പെടുത്തിയ #LuciferManiaBegins28th എന്ന ഹാഷ് ടാഗ് ആണ് മധുര രാജ റെക്കോർഡ് തകർത്തു തരിപ്പണമാക്കിയത്. ഏറ്റവും വേഗത്തിൽ 50K, 75K ട്വീറ്റ് നേടിയ ടാഗ് എന്ന റെക്കോർഡും ലുസിഫെർ ടാഗ് നേടി. മൂന്നു മണിക്കൂറിൽ 80k നേടിയ ഈ ഹാഷ് ടാഗ് 5 മണിക്കൂറിൽ താഴെ കൊണ്ടാണ് മധുര രാജ റെക്കോർഡ് തകർത്തു പുതിയ ഹാഷ് ടാഗ് റെക്കോർഡ് സ്വന്തമാക്കിയത്.
മാര്ച്ച് 28 നു ആണ് ലുസിഫെർ റിലീസ് ചെയ്യാൻ പോകുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരനും രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. മമ്മൂട്ടി ചിത്രമായ മധുര രാജ സംവിധാനം ചെയ്തത് വൈശാഖും രചിച്ചത് ഉദയ കൃഷ്ണയും ആണ്. ഏപ്രിൽ 12 ന് ആണ് മധുര രാജ റിലീസ് ചെയ്യുന്നത്. മലയാള സിനിമയിലെ ട്വിറ്റർ ഹാഷ് ടാഗ് റെക്കോർഡുകൾ ഏറെയും മോഹൻലാൽ ചിത്രങ്ങളുടെ പേരിൽ ആണ്. ഒടിയൻ എന്ന ചിത്രവും ട്വിറ്ററിൽ ഹാഷ് ടാഗ് റെക്കോര്ഡ് സൃഷ്ടിച്ചിരുന്നു. ഏതായാലും ഇതൊക്കെ മോഹൻലാൽ, മമ്മൂട്ടി ആരാധകർ തമ്മിലുള്ള ട്വിറ്റെർ പോരു മുറുകി കഴിഞ്ഞു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.