മലയാള സിനിമാ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രം ആണ് താര ചക്രവർത്തി മോഹൻലാൽ നായകനായ ലുസിഫെർ. ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത ഈ വമ്പൻ ചിത്രത്തിന്റെ ആദ്യ ഷോ കേരളത്തിൽ രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. ഇപ്പോൾ ആദ്യ പകുതി കഴിയുമ്പോൾ ത്രസിപ്പിക്കുന്ന അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറം നൽകുന്നു ആദ്യ പകുതി എന്ന റിപ്പോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ആദ്യ പകുതിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒപ്പം വിവേക് ഒബ്രോയ്, ഇന്ദ്രജിത്, മഞ്ജു വാര്യർ, സായ് കുമാർ, ഷാജോൺ എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തെ ഗംഭീരമാക്കുന്നു.
മലയാള സിനിമയിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പകുതിയിലൂടെ തന്നെ തന്റെ സംവിധാന മികവ് പ്രേക്ഷകനെ ബോധ്യപ്പെടുത്തി എന്നു തന്നെ പറയാം. മുരളി ഗോപിയുടെ കിടിലൻ സംഭാഷണങ്ങളും കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച രീതിയും കയ്യടി നേടുന്നുണ്ട്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ഗഭീരമായപ്പോൾ സുജിത് വാസുദേവിന്റെ ദൃശ്യങ്ങൾ ഈ ചിത്രത്തിൻറെ സാങ്കേതിക നിലവാരം വേറെ തലത്തിൽ എത്തിച്ചിട്ടുണ്ട്. മോഹൻലാൽ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന രീതിയിൽ ആണ് പൃഥ്വിരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ടാം പകുതി കൂടി കിടിലൻ ആയാൽ ലുസിഫെർ മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിക്കും എന്നുറപ്പ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.