മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫർ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് റഷ്യയിൽ വെച്ച് പൂർത്തിയായി. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂർത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് ഒഫീഷ്യൽ ആയി അറിയിച്ചത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ലൂസിഫർ ഒരുക്കുന്നത്. ഒടിയൻ എന്ന ചിത്രത്തേക്കാൾ ബഡ്ജറ്റിൽ ആണ് ലൂസിഫർ ഒരുങ്ങുന്നത് എന്നാണ് സൂചന. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.
സ്റ്റീഫൻ നെടുമ്പള്ളി എന്നാണ് ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ഇതിലെ മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. മോഹൻലാലിന് പുറമെ ബോളിവുഡ് താരം വിവേക് ഒബ്രോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, സാനിയ, ഫാസിൽ, കലാഭവൻ ഷാജോൺ, ബാല, സച്ചിൻ ഖഡെക്കാർ, ജോണ് വിജയ്, നൈല ഉഷ, സാനിയ, നന്ദു, ബാല തുടങ്ങി ഒരു വലിയ താര നിര തന്നെ ലുസിഫെറിൽ അണിനിരക്കുന്നുണ്ട്. സുജിത് വാസുദേവ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. മുംബൈ. ലക്ഷദ്വീപ്, തിരുവനന്തപുരം, കൊച്ചി, റഷ്യ എന്നിവിടങ്ങളിൽ ആയാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. അടുത്ത വർഷം മാർച്ചിൽ ലൂസിഫർ റിലീസ് ചെയ്യാൻ ആണ് പ്ലാൻ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.