Lucifer created a new history in Tamil Nadu for Mollywood
മോഹൻലാൽ ചിത്രമായ ലുസിഫെർ ഇപ്പോഴും ലോകം മുഴുവനും ഗംഭീര പ്രദർശന വിജയം നേടി മുന്നേറുകയാണ്. ആഗോള കളക്ഷൻ 130 കോടി പിന്നിട്ട ഈ ചിത്രത്തിന്റെ ടോട്ടൽ ബിസിനസ്സ് ഇതിനോടകം 170 കോടിയിലേക്കു അടുക്കുകയാണ്. കേരളത്തിൽ നിന്ന് 70 കോടിയുടെ അടുത്ത് ഈ ചിത്രം നേടി കഴിഞ്ഞു. വിദേശത്തു നിന്നു മാത്രം 50 കോടിക്കു മുകളിൽ നേടിയ ലുസിഫെർ റെസ്റ്റ് ഓഫ് ഇൻഡ്യ മാർക്കറ്റിൽ നിന്ന് 11 കോടിയോളം ആണ് നേടിയെടുത്തത്. തമിഴ് നാട്ടിൽ റെക്കോർഡ് വിജയം നേടിയ ലുസിഫെർ ഇപ്പോഴിതാ മറ്റൊരു അപൂർവ റെക്കോർഡും അവിടെ നേടി കഴിഞ്ഞു.
ഇപ്പോൾ ചെന്നൈയിലെ പ്രശസ്തമായ സത്യം സിനിമാസിൽ ലുസിഫെർ മലയാളം വേർഷനും തമിഴ് ഡബ്ബ് വേർഷനും ഒരേ സമയം കളിക്കുകയാണ്. ആദ്യമായാണ് സത്യം സിനിമാസിൽ ഒരു മലയാളം ഡബ്ബ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിനു മുൻപ് ബാഹുബലി സീരീസ് മാത്രമാണ് വ്യത്യസ്ത ഭാഷാ വേർഷനുകൾ സത്യം സിനിമാസിൽ കളിച്ച ചിത്രം. അവഞ്ചേഴ്‌സ് പോലും അവിടെ ഇംഗ്ലീഷ് വേർഷൻ മാത്രം ആണ് കളിക്കുന്നത്. ചെന്നൈ സിറ്റിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമാണ് ഇപ്പോൾ ലുസിഫെർ. അതുപോലെ തമിഴ് നാട് ഗ്രോസിലും ലുസിഫെർ പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. പ്രേമം സ്ഥാപിച്ച റെക്കോർഡ് ആണ് ലുസിഫെർ തകർത്തത്. ഇന്നലെ റീലീസ് ചെയ്ത ലുസിഫെർ തമിഴ് ഡബ്ബ് വേർഷനും മികച്ച പ്രകടനം ആണ് ബോക്‌സ് ഓഫീസിൽ കാഴ്ച്ച വെക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം തമിഴ് നാട്ടിൽ ഡബ്ബ് ചെയ്ത് റീലീസ് ചെയ്തത് വി ക്രിയേഷൻസ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.