മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി തമിഴരസൻ എന്ന ഒരു തമിഴ് സിനിമയിൽ അഭിനയിക്കുകയാണ് ഇപ്പോൾ. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി സിനിമയിൽ അഭിനയിക്കുന്നത്. രാജ്യസഭാ എം പി ആയ അദ്ദേഹം രാഷ്ട്രീയ തിരക്കുകൾ മൂലം ഒരുപാട് നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. മലയാളത്തിൽ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ലേലം 2 എന്ന ചിത്രവും സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷും ഇപ്പോൾ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. ഗോകുൽ പറയുന്നത് രാഷ്ട്രീയക്കാരനല്ലാതെ അച്ഛനെ സിനിമാ നടൻ ആയി കാണാൻ തന്നെയാണ് ഇഷ്ടം എന്നാണ്.
വിജയ് ആന്റണിയും സുരേഷ് ഗോപിയും അഭിനയിക്കുന്ന തമിഴരസന്റെ സെറ്റിൽ മകൻ ഗോകുൽ സുരേഷും മകൾ ഭവാനിയും എത്തിയ വിവരം സുരേഷ് ഗോപി തന്നെയാണ് അവരോടൊപ്പമുള്ള ഫോട്ടോ സഹിതം ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചത്. ആ പോസ്റ്റിൽ തന്നെയാണ് മകൻ ഗോകുൽ സുരേഷ് തന്നോട് പറഞ്ഞ കാര്യവും സുരേഷ് ഗോപി പറയുന്നത്. അച്ഛനെ ഇങ്ങനെ ക്യാമറയുടെയും ലൈറ്റുകളുടെയും കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും ലോകത്തു അഭിനേതാവായി കാണാൻ ആണ് എന്നും താൻ ആഗ്രഹിച്ചിട്ടുള്ളത് എന്നും വീണ്ടും അച്ഛനെ അങ്ങനെ കാണുന്നത് ഒരുപാട് സന്തോഷം നൽകുന്നു എന്നുമാണ് ഗോകുൽ സുരേഷ് പറഞ്ഞത്. ആ വാക്കുകൾ തന്റെ ഹൃദയത്തിൽ തൊട്ടു എന്നും, എങ്കിലും ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ ഉള്ള തന്റെ കടമയും ഉത്തരവാദിത്വങ്ങളും താൻ മനസ്സിലാക്കുന്നു എന്നും രാജ്യത്തോടുള്ള തന്റെ കടമ നിർവഹിക്കും എന്നും സുരേഷ് ഗോപി പറയുന്നു.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.