സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ നാലാമത്തെ ചിത്രമായ വിക്രമും വൻ വിജയം നേടിയതോടെ ഈ സംവിധായകൻ തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിലൊരാളായി മാറിക്കഴിഞ്ഞു. കമൽ ഹാസൻ നായകനായെത്തിയ വിക്രം തമിഴിലെ ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ്. കേരളത്തിലും ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ തമിഴ് ചിത്രമായി മാറിയ വിക്രം, ഇപ്പോഴും ഇവിടെ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. മുപ്പതു കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്ന് ഈ ചിത്രം ആദ്യത്തെ പത്തു ദിനം കൊണ്ട് നേടിയത്. കേരളത്തിലെ ആരാധകർക്കൊപ്പം വിക്രത്തിന്റെ വിജയമാഘോഷിക്കാൻ കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ലോകേഷ് കനകരാജ്, കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. കമൽ ഹാസനൊപ്പം, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരുമഭിനയിച്ച വിക്രം, ഇവരുടെ ഗംഭീര പ്രകടനം കൊണ്ട് കൂടിയാണ് കയ്യടി നേടുന്നത്.
ഇതിലെ അഭിനേതാക്കളുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ മലയാളി താരം ഫഹദ് ഫാസിലിനെ ലോകേഷ് പ്രശംസ കൊണ്ട് മൂടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഫഹദ് ഫാസിലിന്റെ അഭിനയ മികവ് ആരെയും ഞെട്ടിക്കുമെന്നും, കമൽ ഹാസന്റെ അഭിനയം വേറിട്ട് നിന്നെങ്കിലും ഫഹദ് ഫാസിലിന്റെ മികവാണ് തന്നെ അമ്പരപ്പിച്ചതെന്നും ലോകേഷ് പറയുന്നു. ആക്ഷൻ പറഞ്ഞു കഴിയുമ്പോൾ ക്യാമറക്കു മുന്നിൽ വെച്ച് ഫഹദ് ഫാസിലിനുണ്ടാകുന്ന ഭാവ മാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്നും, തനിക് ഫഹദിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ടെന്നും ലോകേഷ് വെളിപ്പെടുത്തി. ഫഹദിന് മാത്രമായ തിരക്കഥകൾ ഇനിയും വരണമെന്നും ലോകേഷ് കൂട്ടിച്ചേർക്കുന്നുണ്ട്. കമൽ ഹാസനൊപ്പം ഫഹദ്, വിജയ് സേതുപതി, നരേൻ ഉൾപ്പെടയുള്ള താരങ്ങളാണ് വിക്രത്തിന്റെ ശക്തിയെന്നും ലോകേഷ് പറഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.