[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജനപ്രിയ നായകൻ എന്നല്ലെങ്കിൽ മറ്റേത് ടൈറ്റിലാവും ചേരുക; മറുപടി നൽകി ദിലീപ്

മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന സൂപ്പർ താരമാണ് ദിലീപ്. ആബാലവൃത്തം ജനങ്ങളേയും ആകർഷിച്ച ഒട്ടേറെ രസകരമായ ചിത്രങ്ങൾ തുടർച്ചയായി ദിലീപ് നൽകുകയും, അവയിൽ ഭൂരിഭാഗവും വിജയം നേടിയതുമായ കാലഘട്ടമായിരുന്നു 2000 – 2005 കാലഘട്ടം. ആ സമയത്തു മാധ്യമങ്ങൾ ദിലീപിന് ചാർത്തി നൽകിയ പേരാണ് ജനപ്രിയ നായകനെന്നത്. പിന്നീട് ആരാധകരും സിനിമ പ്രേമികളും ആ വിളി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ ജനപ്രിയ നായകനെന്ന പേരല്ലെങ്കിൽ മറ്റേത് ടൈറ്റിലാണ് ദിലീപെന്ന താരത്തിന് ചേരുക എന്നത് അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോൾ ലഭിച്ച ഉത്തരമാണ് ശ്രദ്ധ നേടുന്നത്. ബിഹൈൻഡ് വുഡ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചതും അദ്ദേഹം മറുപടി നൽകിയതും. അതിന് അദ്ദേഹം പറയുന്നത്, അങ്ങനെയൊരു ടൈറ്റിൽ ഇടേണ്ടത് താനല്ലായെന്നും അത് ജനങ്ങളാണെന്നുമാണ്. താൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലായെന്നും ദിലീപ് പറയുന്നുണ്ട്.

എല്ലാവർക്കും ഇഷ്ടപെട്ട സിനിമകൾ ചെയ്യുകയെന്നതാണ് തന്റെ ആഗ്രഹമെന്നും, തനിക്കു ഏറ്റവും കൂടുതൽ കടപ്പാടുള്ളത് തന്നെ വളർത്തിയ, ഇഷ്ടപ്പെടുന്ന ഇവിടുത്തെ ജനങ്ങളോടാണെന്നും ദിലീപ് പറയുന്നു. അപ്പോൾ അവരെ, എല്ലായ്പ്പോഴും ഏറ്റവും നന്നായി രസിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്ത് വലിയ സ്ഥാനമാനങ്ങൾ ലഭിച്ചാലും, ജനങ്ങളുടെ മനസിലിടം നേടുകയെന്നതാണ് ഏറ്റവും വലിയ കാര്യമെന്നും, അതിനപ്പുറമൊന്നുമില്ലെന്നും ദിലീപ് വിശദീകരിക്കുന്നു. അവരോടുള്ള നന്ദി തനിക്ക് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ലെന്നും, അത്കൊണ്ട് എപ്പോഴും അവരിലൊരാളായി തുടരാനാണാഗ്രഹമെന്നും ദിലീപ് കൂട്ടിച്ചേർക്കുന്നു. റാഫി രചിച്ചു സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റെ ഇനി വരാനുള്ള റിലീസ്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

11 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.